1. യു.എസ് സൈന്യം തകർത്ത ഐ.എസ് തലവൻ താമസിച്ചിരുന്ന കെട്ടിടം 2. അബു ഇബ്​റാഹിം അൽ ഹാഷിമി

ഐ.എസ് തലവൻ അബു ഇബ്​റാഹിം അൽ ഹാഷിമിയെ വധിച്ചതായി യു.എസ്

വാഷിങ്ടൺ ഡി.സി: ഐ.എസ് തലവൻ അബു ഇബ്​റാഹിം അൽ ഹാഷിമിയെ സിറിയയിലെ വ്യോമാക്രമണത്തിൽ യു.എസ് സൈന്യം വധിച്ചതായി പ്രസിഡന്‍റ് ജോ ബൈഡൻ. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

'ഇന്നലെ രാത്രി എന്‍റെ നിർദ്ദേശപ്രകാരം യു.എസ് സൈനികർ വിജയകരമായി നടത്തിയ ഭീകരവിരുദ്ധ നടപടിയിലൂടെ ഐ.എസ് തലവൻ അബു ഇബ്​റാഹിം അൽ ഹാഷിമിയെ യുദ്ധക്കളത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. ഞങ്ങളുടെ സായുധ സേനയുടെ ധീരതയ്ക്ക് നന്ദി' -ബൈഡൻ ട്വീറ്റ് ചെയ്തു. നടപടിയിൽ പങ്കെടുത്ത യു.എസ് സൈനികരെല്ലാം സുരക്ഷിതരായി മടങ്ങിയെന്നും ബൈഡൻ അറിയിച്ചു.


സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലാണ് ഇന്നലെ രാത്രി യു.എസ് സേന വ്യോമാക്രമണം നടത്തിയത്. സിറിയൻ വിമതരുടെ അവസാന ശക്തികേന്ദ്രമായി കരുതുന്ന നഗരമാണ് ഇദ്‌ലിബ്. നഗരത്തിലെ ഒരു കെട്ടിടത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുഞ്ഞുങ്ങളും നാല് സ്ത്രീകളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

2019 നവംബറിലാണ് അബു ഇബ്​റാഹിം അൽ ഹാഷിമി ഐ.എസിന്‍റെ തലപ്പത്ത് എത്തിയത്. കൊല്ലപ്പെട്ട അബൂബക്കർ അൽ ബഗ്​ദാദിയുടെ പിൻഗാമിയായാണ് അബു ഇബ്​റാഹിം അൽ ഹാഷിമി സ്ഥാനമേറ്റെടുത്തത്. 

Tags:    
News Summary - ISIS Chief "Removed From Battlefield" In Counterterror Op: US President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.