തടവു ചാടിയവർക്ക്​ ഐക്യദാർഢ്യം; ഫലസ്​തീൻ റാലിക്കുനേരെ ഇസ്രായേൽ ആക്രമണം

ജറൂസലം: ജയിലിൽനിന്ന്​ രക്ഷപ്പെട്ട ഫലസ്​തീനികൾക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ വെസ്​റ്റ്​ബാങ്കിൽ റാലി. റാലി നടത്തിയ ഫലസ്​തീനികൾക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റു. റാലിയിൽ പ​െങ്കടുത്തവരെ പിരിച്ചുവിടാൻ ​ഇസ്രായേൽ സേന കണ്ണീർവാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു.

റാമല്ല, നബ്​ലൂസ്​, ​െബത്​ലഹേം, ഹെബ്രോൺ എന്നിവിടങ്ങളിലും റാലി നടന്നു. നൂറോളം പേർക്ക്​ പരിക്കേറ്റതായി ഫലസ്​തീൻ റെഡ്​ ക്രെസൻറ്​ അറിയിച്ചു.

ആറു ഫലസ്​തീനികളാണ് ഇസ്രായേലി​െൻറ കനത്ത സുരക്ഷയുള്ള ഗിൽബോവ ജയിൽ ചാടിയത്​. ഇവർക്കായി ഇസ്രായേൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തടവുചാടിയവരുടെ ബന്ധുക്കളെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തു.

Tags:    
News Summary - Israel attacks solidarity protests for escaped Palestinians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.