ഗസ്സ സ്കൂളിൽ ഇസ്രായേൽ ബോംബാക്രമണം; 28 മരണം

ഗ​സ്സ സി​റ്റി: ​ൈദർ അൽ ബ​ല​ഹി​ൽ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​നു​നേ​രെ ഇ​​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 28 മ​ര​ണം. മ​രി​ച്ച​വ​രി​ല​ധി​ക​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. 54 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന. സ്കൂ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഹ​മാ​സി​ന്റെ സൈ​നി​ക ​കേ​ന്ദ്ര​മു​ണ്ടെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ഹ​മാ​സ് നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

ദൈർ അ​ൽ ബ​ലഹി​ലെ മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് രോ​ഗി​ക​ളെ ഒ​​ഴി​പ്പി​ക്കാ​നും ഇ​​സ്രാ​യേ​ൽ സൈ​ന്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ന്തോ​നേ​ഷ്യ​ൻ, അ​ൽ അ​വ്ദ, ക​മാ​ൽ അ​ദ്‍വാ​ൻ ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ് ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ് ല​ഭി​ച്ച​ത്. ജ​ബ​ലി​യ, ബൈ​ത് ഹാ​നൂ​ൻ, ബൈ​ത് ലാ​ഹി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ൾ ല​ക്ഷ്യ​മി​ട്ട് സൈ​നി​ക നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. ആ​റു​ദി​വ​സം മു​മ്പ് തു​ട​ങ്ങി​യ ക​ര​യാ​ക്ര​മ​ണ​ത്തി​ൽ ഇ​തു​വ​രെ 130 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ു. ഗ​സ്സ​യി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം 42,065 ആ​യി. 97,886 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ല​ബ​നാ​ൻ അ​തി​ർ​ത്തി​യി​ൽ ഹി​സ്ബു​ല്ല​യും ഇ​സ്രാ​യേ​ൽ സൈ​ന്യ​വും ത​മ്മി​ൽ പോ​രാ​ട്ടം രൂ​ക്ഷ​മാ​ണ്. ല​ബ​നാ​ന്റെ ദ​ക്ഷി​ണ അ​തി​ർ​ത്തി​യാ​യ റാ​സ് അ​ൽ ന​ഖു​റ​യി​ൽ ഇ​സ്രാ​യേ​ലി​ന്റെ സൈ​നി​ക ടാ​ങ്ക് റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ത്ത​താ​യി ഹി​സ്ബു​ല്ല അ​റി​യി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​മാ​ധാ​ന സേ​ന​യു​ടെ ല​ബ​നാ​ൻ നാ​ഖൂ​റ​യി​ലെ പ്ര​ധാ​ന താ​വ​ള​ത്തി​നു​നേ​രെ ഇ​​സ്രാ​യേ​ൽ സേ​ന വെ​ടി​വെ​പ്പ് ന​ട​ത്തി. ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​സ്രാ​യേ​ലി​​ന്റെ ഇ​റാ​ൻ ആ​ക്ര​മ​ണം ആ​സ​ന്ന​മാ​ണെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കെ, യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും ബു​ധ​നാ​ഴ്ച രാ​ത്രി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി. ല​ബ​നാ​നി​ലെ ആ​ക്ര​മ​ണ​ത്തി​ൽ സി​വി​ലി​യ​ൻ മ​ര​ണ​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ബൈ​ഡ​ൻ മു​ന്നോ​ട്ടു​വെ​ച്ച​താ​യി വൈ​റ്റ് ഹൗ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

Tags:    
News Summary - Israel Bombs Gaza School; 28 Killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.