റാമല്ല: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിൻ പ്രദേശത്ത് രണ്ടു ഫലസ്തീനി യുവാക്കളെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു. ജനുവരി രണ്ടിന് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ഫലസ്തീൻ യുവാവും മരിച്ചു.
ഇതോടെ 14 ദിവസത്തിനിടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 11 ആയി. ഇസ്സുദ്ദീൻ ഹമാമ്ര (24), അംജദ് ഖലീല (23), സാമിർ അൽ ജാബരി (19) എന്നിവരാണ് ശനിയാഴ്ച മരിച്ചത്.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സേന റെയ്ഡ് നടത്തുന്നതിനിടെ വെടിവെച്ചെന്ന് പറഞ്ഞാണ് ഇസ്സുദ്ദീനെയും അംജദിനെയും കൊലപ്പെടുത്തിയത്. ജനുവരി രണ്ടിന് ജെനിനിൽ ഇസ്രായേൽ സേന ഫലസ്തീനികളുടെ വീട് പൊളിക്കുന്നതിനിടെയാണ് സാമിറിന് പരിക്കേറ്റത്.
2022ൽ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലുമായി 150ഓളം ഫലസ്തീനികളെയാണ് ഇസ്രായേൽ സേന കൊലപ്പെടുത്തിയത്. 2004നുശേഷം ഏറ്റവും കൂടുതൽ രക്തം ചിന്തിയ വർഷമായിരുന്നു 2022 എന്നും ഇസ്രായേലി അവകാശ സംഘടനയായ ബെയ്സലേം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.