ഗസ്സ മത്സ്യബന്ധന മേഖല ഇസ്രാ​േയൽ അടച്ചുപൂട്ടി

ജറൂസ​ലം: അതിർത്തി സംഘർഷത്തി​െൻറ പേരിൽ ഇസ്രായേൽ സൈന്യം ഗസ്സയിലെ മത്സ്യബന്ധന മേഖല അടച്ചുപൂട്ടി. ശനിയാ​ഴ്​ച രാത്രിയാണ്​ അതിർത്തിയിൽ ഇസ്രായേൽ സൈന്യവും ഫലസ്​തീനികളും തമ്മിൽ സംഘർഷമുണ്ടായത്​. ഫലസ്​തീനിലെ ഹമാസ്​ തെക്കൻ ഇ​സ്രായേലിലേക്ക്​ രണ്ട്​ റോക്കറ്റ്​ തൊടുക്കുകയും ഇസ്രായേൽ വ്യോമസേന ഗസ്സയിൽ ആക്രമണം നടത്തുകയും ചെയ്​തു.

ഗസ്സയിൽനിന്നു​ള്ള റോക്കറ്റുകളെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി സൈന്യം അവകാശപ്പെട്ടു. റോക്കറ്റ്​ ഒരു വീടിന്​ ​മുകളിൽ വീണ്​ 58 വയസ്സുകാരന്​ നിസ്സാര പരിക്കേറ്റതായി ഇസ്രായേൽ പൊലീസ്​ പറഞ്ഞു. ഇസ്രായേലി വെടിവെപ്പിൽ രണ്ട്​ ​പ്രക്ഷോഭകർക്ക്​ പരിക്കേറ്റതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റോക്കറ്റ്​ ആക്രമണത്തി​െൻറ പശ്ചാത്തലത്തിലാണ്​ മത്സ്യബന്ധന മേഖല അടച്ചിടാൻ ഉത്തരവിട്ടതെന്ന്​ ഇസ്ര​ാ​േയൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻറ്​സ്​ പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.