ജനീവ: ദാഹവും പട്ടിണിയും മരുന്ന് നിഷേധവും ഇസ്രായേൽ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാൽക്കി. ജനീവയിൽ യു.എൻ മനുഷ്യാവകാശ കൗൺസിൽ 55-ാമത് ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നാം ഇവിടെ യോഗം ചേരുമ്പോൾ, ഗസ്സയിലെ 2.3 ദശലക്ഷം ഫലസ്തീനികൾ കൂട്ടക്കൊലക്കും രോഗം, പകർച്ചവ്യാധി, വിശപ്പ്, ദാഹം എന്നിവക്കും ഇരകളാവുകയാണ്’ - അദ്ദേഹം ഓർമിപ്പിച്ചു. മനുഷ്യത്വ രഹിതമായ യുദ്ധം നടത്തുന്ന ഇസ്രായേലിനെതിരെ രാഷ്ട്രീയവും സാമ്പത്തികവുമായ ഉപരോധം ഏർപ്പെടുത്തണമെന്ന് റിയാദ് മാൽക്കി ആവശ്യപ്പെട്ടു.
ഗസ്സ മുനമ്പിലെ ജനങ്ങൾക്കുനേരെ വംശഹത്യ നടത്തുകയും ഫലസ്തീൻ ജനതയുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഇസ്രായേൽ അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെന്നും മാൽക്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.