അലെപ്പോ എയർ​പോർട്ട്(ഫയൽ ചിത്രം)

രണ്ട് വിമാനത്താവളങ്ങൾക്കുനേരെ ഇസ്രായേൽ ആക്രമണമുണ്ടായെന്ന് സിറിയ

ഡമാസ്കസ്: സിറിയയിലെ രണ്ട് വിമാനത്താവളങ്ങൾക്കെതിരെ ഇസ്രായേൽ ആക്രമണമുണ്ടായെന്ന് റിപ്പോർട്ട്. തലസ്ഥാന നഗരമായ ഡമാസ്കസ്, വടക്ക് ഭാഗത്തുള്ള അലെപ്പോ നഗരങ്ങളിലാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. സിറിയൻ സ്റ്റേറ്റ് ടെലിവിഷനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പ്രാദേശിക മാധ്യമമായ ഷാം എഫ്.എമ്മിന്റെ റിപ്പോർട്ട് പ്രകാരം രണ്ട് ആക്രമണങ്ങൾക്കും സിറിയൻ വ്യോമ പ്രതിരോധ സംവിധാനം മറുപടി നൽകിയിട്ടുണ്ട്. അലപ്പോ വിമാനത്താവളത്തിലെ ആക്രമണത്തിൽ നാശനഷ്ടമുണ്ടായെങ്കിലും ആളുകൾക്ക് ജീവഹാനിയുണ്ടായി​ട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, ഡമാസ്കസ് വിമാനത്താവളത്തിലെ ആക്രമണത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

അതേസമയം, ഇതുസംബന്ധിച്ച് ഇസ്രായേൽ പ്രതികരണം പുറത്ത് വന്നിട്ടില്ല. ഇസ്രായേൽ ആക്രമണം സിറിയയിലേക്കുള്ള ഇറാന്റെ സാധനങ്ങളുടെ വിതരണത്തിൽ ഉൾ​പ്പടെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ആശങ്ക. 

Tags:    
News Summary - Israeli attack targets Aleppo, Damascus airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.