Israeli fire kills 1

വീടുകളിലേക്ക് മടങ്ങിയ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ഗസ്സ: വടക്കൻ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ച ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

പതിനായിരക്കണക്കിന് ഫലസ്തീൻ ജനതയെ അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് തടയുന്നതിലൂടെ വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചുവെന്നും വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്നും ഹമാസ് ആരോപിച്ചു.

തെക്കൻ ലബനാനിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം തെക്കൻ ലബനാനിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കേണ്ട അവസാന ദിവസമാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ നി​ശ്ച​യി​ച്ച സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ ല​ബ​നാ​നി​ൽ​നി​ന്ന് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു അറിയിച്ചിരുന്നു. 

Tags:    
News Summary - Israeli fire kills 1, Palestinians are kept out of north Gaza over a ceasefire dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.