ഗസ്സ കൂട്ടക്കൊലയെ വിമർശിച്ച അധ്യാപകനെ ഇസ്രായേൽ ജയിലിലടച്ചു; ജോലിയിൽനിന്ന് പിരിച്ചുവിട്ടു

തെൽഅവീവ്: ഗസ്സയിൽ കുട്ടികളടക്കമുള്ള ഫലസ്തീനി പൗരന്മാരെ കൂട്ടക്കൊല ചെയ്യുന്നതിനെ വിമർശിച്ചതിന് ഇസ്രായേൽ അധ്യാപകനെ ജയിലിലടച്ചു. പെറ്റാച്ച് ടിക്വ മുനിസിപ്പാലിറ്റിയി​ലെ മേർ ബറൂച്ചിൻ എന്ന ജൂത ചരിത്ര അധ്യാപക​നെയാണ് ജോലിയിൽനിന്ന് പിരിച്ചുവിടുകയും അറസ്റ്റ് ചെയ്ത് ​ജയിലിലടക്കുകയും ചെയ്തത്.

ഇസ്രായേൽ സൈന്യം ഫലസ്തീൻ പൗരന്മാരെ കൊന്നൊടുക്കുന്നതിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചുവെന്നതാണ് ഇദ്ദേഹം ചെയ്ത കുറ്റം. അതീവ സുരക്ഷയുള്ള ജയിലിൽ ഏകാന്ത തടവിലാണ് അധ്യാപകനെ പാർപ്പിച്ചത്. നാലുദിവസത്തിന് ശേഷമാണ് മോചിപ്പിച്ചത്.

എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് ത​െന്റ അറസ്റ്റിന് പിന്നിലെന്ന് അദ്ദേഹം ‘ദി ഗാർഡിയ’നോട് പറഞ്ഞു. ‘സന്ദേശം വളരെ വ്യക്തമാണ്: നിശബ്ദനാക്കുക, നിരീക്ഷിക്കുക.. എന്നതാണത്’ അദ്ദേഹം പറഞ്ഞു. ‘ജോലിയിൽനിന്ന് വിരമിക്കുമ്പോൾ പൗരശാസ്ത്രത്തിന് ഞാൻ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം ഇതാണെന്ന് ഞാൻ കരുതുന്നു’ -മേർ ബറൂച്ചിൻ കൂട്ടിച്ചേർത്തു.

ഫലസ്തീനികൾക്കുള്ള എല്ലാ ഓൺലൈൻ പിന്തുണയും തടയാൻ ഇസ്രായേൽ സർക്കാരിനെയും സുരക്ഷാ സേനയെയും അനുവദിക്കുന്ന നിയമം പാസാക്കിയ ശേഷം ബറൂച്ചിനെ പോലെ നിരവധി പേരാണ് ജയിലിലടക്കപ്പെട്ടത്. രാജ്യദ്രോഹ പ്രവർത്തനത്തിനും ക്രമസമാധാനം തകർക്കാൻ ആഹ്വാനം ചെയ്തതിനുമാണ് കേസെടുത്തത്. ചോദ്യം ചെയ്യുന്നതിനുമുമ്പ് പോലീസ് ഇദ്ദേഹത്തിന്റെ ഫോണും രണ്ട് ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. 

Tags:    
News Summary - Israeli teacher jailed for criticising Palestinian deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.