2,600 വർഷം പഴക്കമുള്ള ശവകുടീരം തുറന്നു; നിധികൾ കണ്ടെത്തി

റോം: 2,600 വർഷം പഴക്കമുള്ള ശവക്കല്ലറ പരിശോധിക്കാനെത്തിയ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത് വന്‍ നിധി ശേഖരം. കളിമണ്‍പാത്രങ്ങളും വൈനുകളും മരിച്ചയാളുടെ സ്വകാര്യ സ്വത്തുക്കളും അടങ്ങുന്ന വന്‍ നിധി ശേഖരമാണ് കല്ലറയില്‍ നിന്ന് കണ്ടെത്തിയത്. നിരവധി പുരാവസ്തു ഗവേഷകരുടേയും കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തിലാണ് എട്രൂസ്കാന്‍ കല്ലറ പരിശോധിച്ചത്.

ഈ വർഷം ആദ്യമാണ് മെഡിറ്ററേനിയന്‍ സമുദ്ര നിരപ്പിനൊപ്പം സ്ഥിതി ചെയ്യുന്ന കല്ലറ റോമിന് 100 മൈലി വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് കണ്ടെത്തിയത്. ഒസ്റ്റീരിയ നെക്റോപൊളിസ് എന്ന സ്ഥലത്താണ് കല്ലറ സ്ഥിതിചെയുന്നത്. എട്രൂസ്കാന്‍ സമൂഹത്തിന്‍റെ കല്ലറകൾ നിരവധി വിനോദ സഞ്ചാരികളേയും പുരാവസ്തു ഗവേഷകരേയും ഇറ്റലിയിലേക്ക് ആകർഷിച്ചിരുന്നു.

 

ഒക്ടോബര്‍ അവസാന വാരമാണ് കല്ലറ തുറന്നത്. പടികളോട് കൂടിയ ഇടനാഴികളും കല്ലുകള്‍ കൊണ്ട് കെട്ടിത്തിരിച്ച മുറികളോടും കൂടിയതാണ് ശവക്കല്ലറ.

ജാറുകളില്‍ സൂക്ഷിച്ച വീഞ്ഞ് ഗ്രീസിൽ നിന്നുള്ളതാണെന്ന് പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കി. പാത്രങ്ങളും, ഇരുമ്പ് ഉപകരണങ്ങളും, സെറാമിക് പാത്രങ്ങളും അലങ്കാര വസ്തുക്കളുമാണ് കണ്ടെത്തിയിട്ടുള്ളത്. അന്നത്തെ കാലത്ത് സാമ്പത്തികമായി ഉന്നത സ്ഥിതിയിലുള്ള ആരെയോ ആയിരിക്കാം ഇവിടെ അടക്കം ചെയ്തതെന്ന് പരിശോധനയ്ക്ക് ശേഷം പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

Tags:    
News Summary - Italian archaeologists open 2,600-year-old tomb for first time, find wealthy family's treasures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.