പാകിസ്താൻ തെരഞ്ഞെടുപ്പിൽ മുന്നേറി ഇംറാൻ ഖാനെ പിന്തുണക്കുന്ന സ്ഥാനാർഥികൾ

ഇസ്ലാമാബാദ്: പാകിസ്താൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പിന്തുണക്കുന്ന സ്ഥാനാർഥികൾ മുന്നേറുന്നതായി റിപ്പോർട്ട്. പ്രാദേശിക ടി.വി ചാനലുകളാണ് വോട്ടെണ്ണലിന്റെ ആദ്യ വിവരങ്ങൾ പുറത്തുവിട്ടത്. പ്രധാന സീറ്റുകളിലെല്ലാം ഇംറാൻ ഖാനെ പിന്തുണക്കുന്നവർ മുന്നേറുന്നതായാണ് റിപ്പോർട്ട്.

മുന്നണിയായി മത്സരിക്കാൻ ഇംറാൻ ഖാന്റെ പാകിസ്താൻ തെഹരീക്-ഇ-ഇൻസാഫ് പാർട്ടിക്ക് നിരോധനമുണ്ട്. എന്നാൽ, ഇംറാനെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികൾ പല മണ്ഡലങ്ങളിലും മുന്നേറുന്നതായാണ് വാർത്തകൾ.

പുലർച്ചെ നാലരയോടെയാണ് ആദ്യ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. വോട്ടെടുപ്പ് അവസാനിച്ച് 11 മണിക്കൂറിന് ശേഷമാണ് ആദ്യഫലം പുറത്ത് വന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നവാസ് ഷെരീഫിന്റെ പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ്) ആദ്യഘട്ടത്തിൽ പിന്നിലാണെന്നാണ് വാർത്തകൾ.

കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 134 സീ​റ്റുകളാണ് വേണ്ടത്. 167 അം​​ഗീ​​കൃ​​ത രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളി​​ലെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളും സ്വ​​ത​​ന്ത്ര​​രു​​മാ​​യി പാ​​ർ​​ല​​മെ​​ന്റി​​ലേ​​ക്ക് 5121 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ് മ​​ത്സ​​ര​രം​​ഗ​​ത്തു​​ള്ള​​ത്. ഇ​​വ​​രി​​ൽ 4806 പേ​​ർ പു​​രു​​ഷ​​ന്മാ​​രും 312 പേ​​ർ വ​​നി​​ത​​ക​​ളും ര​​ണ്ട് പേ​​ർ ഭി​​ന്ന​​ലിം​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രു​​മാ​​ണ്. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ യു​​വ വോ​​ട്ട​​ർ​​മാ​​രു​​ള്ള​​തും ഇ​​ത്ത​​വ​​ണ​​യാ​​ണ്. 6.9 കോ​​ടി പു​​രു​​ഷ വോ​​ട്ട​​ർ​​മാ​​രും 5.9 കോ​​ടി സ്ത്രീ ​​വോ​​ട്ട​​ർ​​മാ​​രു​​മാ​​ണു​​ള്ള​​ത്. 2018ൽ 51.9 ​​ശ​​ത​​മാ​​നം പേ​​രാ​​ണ് വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

പാ​​ർ​​ല​​മെ​​ന്റി​​ലേ​​ക്കും പ​​ഞ്ചാ​​ബ്, സി​​ന്ധ്, ബ​​ലൂ​​ചി​​സ്താ​​ൻ, ഖൈ​​ബ​​ർ പ​​ഖ്തൂ​​ൻ​​ഖ്വ എ​​ന്നീ നാ​​ല് പ്ര​​വി​​ശ്യ നി​​യ​​മ​​നി​​ർ​​മാ​​ണ സ​​ഭ​​ക​​ളി​​ലേ​​ക്കു​​മാ​​ണ് വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഖൈ​ബ​ർ പ​​ഖ്തൂ​​ൻ​​ഖ്വ​യി​ൽ വ്യാ​ഴാ​ഴ്ച നാ​ല് പൊ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച മൊ​ബൈ​ൽ ഇ​ന്റ​ർ​നെ​റ്റ് ബ​ന്ധ​വും ത​ട​സ്സ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​റാ​ൻ, അ​ഫ്ഗാ​നി​സ്താ​ൻ അ​തി​ർ​ത്തി​ക​ളും അ​ട​ച്ചു. ബുധനാഴ്ച ബ​​ലൂ​​ചി​​സ്താ​​ൻ പ്ര​​വി​​ശ്യ​​യി​​ലു​ണ്ടാ​യ ഇ​ര​ട്ട സ്ഫോ​ട​ന​ത്തി​ൽ 30 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Jailed Imran Khan Claims Victory Amid Counting Of Votes In Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.