രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടി; ജപ്പാനിൽ വിമാനത്താവളം അടച്ചു, 87 വിമാനങ്ങൾ റദ്ദാക്കി

ടോക്യോ: രണ്ടാം ലോകമഹായുദ്ധകാലത്ത് യു.എസ് നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടർന്ന് ജപ്പാനിൽ വിമാനത്താവളം അടച്ചു. തെക്ക്-പടിഞ്ഞാറ് ജപ്പാനിലെ മിയാസാക്കി വിമാനത്താവളമാണ് അടച്ചത്. റൺവേക്ക് സമീപത്താണ് ബോംബ് പൊട്ടിയത്. തുടർന്ന് ഏഴ് മീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലും വലിയ ഗർത്തമുണ്ടാവുകയായിരുന്നു.

റൺവേക്ക് സമീപം ടാക്സിവേയിൽ വെച്ചാണ് ബോംബ് ​പൊട്ടിയതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ബോംബ് നിർവീര്യമാക്കുന്ന ടീം യു.എസ് നിർമിത ബോംബാണ് ഇതെന്ന് സ്ഥിരീകരിച്ചുവെന്നും ജപ്പാൻ വ്യക്തമാക്കി. അമേരിക്കൻ യുദ്ധവിമാനങ്ങൾ നിക്ഷേപിച്ച ബോംബാണ് ഇതെന്ന് വ്യക്തമായതായും യു.എസ് അറിയിച്ചു.

എന്നാൽ, ബോംബാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, വിമാനത്താവളത്തിന്റെ റൺവേ അടച്ചിട്ടുണ്ട്. ഇതുമൂലം 87 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. വ്യാഴാഴ്ച രാവിലെ മാത്രമേ വിമാനത്താവളത്തിലെ അറ്റകൂറ്റപ്പണികൾ പൂർത്തിയാകുവെന്നും ജപ്പാൻ സർക്കാർ വക്താവ് യോഹിമാസ ഹയാഷി അറിയിച്ചു.

ജപ്പാൻ എയർലൈൻസ്, നിപ്പോൺ എയർവേയ്സ് തുടങ്ങി മിയാസാക്കി വിമാനത്താവളത്തിൽ നിന്നുള്ള പ്രമുഖ കമ്പനികളുടെ സർവീസ് മുടങ്ങിയിട്ടുണ്ട്. ഇതിന് മുമ്പും വിമാനത്താവളത്തിൽ നിന്നും പൊട്ടാത്ത ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. 2023ൽ ഇത്തരത്തിൽ കണ്ടെത്തിയ ബോംബുകൾ കൂട്ടത്തോടെ നിർവീര്യമാക്കിയിരുന്നു.

Tags:    
News Summary - Japan Airport Shut After World War II Bomb Explodes Near Runway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.