ടോക്യോ: രണ്ട് മിനിറ്റ് നേരത്തെ ജോലി അവസാനിപ്പിച്ച് ഇറങ്ങിയതിന് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ജപ്പാൻ സർക്കാർ. മാർച്ച് ആദ്യവാരമാണ് നേരത്തെ പുറത്തിറങ്ങിയവരുടെ ശമ്പളം സർക്കാർ വെട്ടിക്കുറച്ചത്. ഫുഭാഷി സിറ്റി ബോർഡ് ഓഫ് എഡ്യൂക്കേഷനിലാണ് സംഭവം.
2019 മേയ് മുതൽ 2021 ജനുവരി വരെ 319 പേരാണ് ഇത്തരത്തിൽ നേരത്തെ ജോലി വിട്ട് പുറത്തിറങ്ങിയത്. വീട്ടിലേക്ക് നേരത്തെയുള്ള ബസ് കിട്ടുന്നതിനായിരുന്നു ജോലി സ്ഥലത്ത് വേഗം പുറത്തിറങ്ങിയതെന്നാണ് ജീവനക്കാരുടെ വിശദീകരണം.
5.15 ആണ് ജീവനക്കാർക്ക് ജോലി അവസാനിപ്പിച്ച് പുറത്തിറങ്ങാനുള്ള സമയം. എന്നാൽ, പലരും 5.13ന് തന്നെ പുറത്തിറങ്ങിയെന്ന് ഓഫീസിലെ അറ്റൻഡൻസിന്‍റെ ചുമതലയുള്ള ജീവനക്കാരൻ കണ്ടെത്തി. തുടർന്നാണ് നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.