ട്രംപിനെ വീഴ്ത്തി; ജോ ബൈഡൻ യു.എസ് പ്രസിഡന്‍റ്

വാഷിങ്ടണ്‍: മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ജയം. ബൈഡന്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി വൈറ്റ് ഹൗസിലെത്തും. ഇന്ത്യന്‍ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്‍റ്. 

നിർണായകമായ പെൻസിൽവേനിയയിൽ വിജയം നേടിയതോടെയാണ് തെരഞ്ഞെടുപ്പ് ബൈഡന് അനുകൂലമായത്. 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെ ബൈഡൻ അസോസിയേറ്റഡ് പ്രസ്സിന്‍റെ റിപ്പോർട്ട് പ്രകാരം 284 വോട്ടുകളോടെ കേവലഭൂരിപക്ഷം നേടി. പിന്നീട് ആറ് വോട്ടുള്ള നെവാഡയിലും ജയിച്ചതോടെ ബൈഡന് 290 വോട്ടുകളായി.



538 അംഗങ്ങളുള്ള യു.എസ് ഇലക്ടറൽ കോളജിൽ 270 വോട്ടുകളാണ് വിജയത്തിന് വേണ്ടിയിരുന്നത്. റിപബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിന് നിലവിൽ 214 വോട്ടുകളാണുള്ളത്. 

സി.എൻ.എൻ റിപ്പോർട്ട് പ്രകാരം ബൈഡന് 273ഉം ട്രംപിന് 213ഉം വോട്ടുകളാണുള്ളത്.  പരാജയത്തോടെ 1990ന് ശേഷം ഒറ്റത്തവണ മാത്രം പദവിയിലിരുന്ന ആദ്യ പ്രസിഡന്‍റായി ട്രംപ് മാറി. 

7,48,47,963 വോട്ടുകൾ നേടിയാണ് ജോ ബൈഡൻ ചരിത്രമെഴുതിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ്ങാണിത്. ട്രംപിന് 7,05,91,853 വോട്ടുകൾ ഇതുവരെ ലഭിച്ചു.  


അതേസമയം പരാജയം അംഗീകരിക്കാൻ ട്രംപ് ക്യാമ്പ് തയാറായിട്ടില്ല. തെരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നെന്ന ആരോപണം ട്രംപ് വീണ്ടും ഉയർത്തിയിരിക്കുകയാണ്. 

സ്വിങ് സ്റ്റേറ്റായ ജോർജിയയിൽ  നിലവിൽ ബൈഡൻ മുന്നേറുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ജോർജിയയിൽ 7248 വോട്ടിന്‍റെ ലീഡാണ് ബൈഡനുള്ളത്. നോർത് കരോലിനയിൽ ട്രംപാണ് മുന്നിൽ. 

ന​വം​ബ​ർ മൂ​ന്നി​ന്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി‍ന്‍റെ വോ​ട്ടെണ്ണ​ൽ അ​ന്നു​ത​ന്നെ ആ​രം​ഭി​ച്ചെ​ങ്കി​ലും ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്നില്ല. 270 ഇ​ല​ക്​​ട​റ​ൽ വോ​ട്ട്​ ല​ഭി​ക്കാ​തെ വോട്ടെ​ണ്ണ​ൽ നീ​ളു​ക​യാ​യി​രു​ന്നു. ത​പാ​ൽ വോ​ട്ട്, മെ​യി​ൽ ഇ​ൻ വോ​ട്ട്​ എ​ന്നി​വ എ​ണ്ണി​ത്തീ​ർ​ക്കാ​നു​ള്ള കാ​ല​താ​മ​സം കാ​ര​ണം ഫ​ല​പ്ര​ഖ്യാ​പ​നം നീ​ണ്ടു. മൂ​ന്നാം ദി​വ​സം വോട്ട് എ​ണ്ണ​ൽ അ​വ​സാ​നി​ക്കുമ്പോ​ൾ ബൈ​ഡ​ന്​ 264 ഇ​ല​ക്ട​റ​ൽ വോ​ട്ടും ട്രം​പി​ന്​ 214 വോ​ട്ടു​മാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള വോ​​ട്ടെ​ണ്ണ​ൽ ഇ​രു​വ​ർ​ക്കും നി​ർ​ണാ​യ​ക​മാ​യി.

ഒ​ടു​വി​ൽ 20 ഇ​ല​ക്​​ട​റ​ൽ വോ​ട്ടു​ള്ള പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ വി​ജ​യി​ച്ച​തോ​ടെ ബൈ​ഡ​ന്​ 284 വോ​ട്ട്​ ല​ഭി​ച്ചു. 2016ൽ ​ട്രം​പി​ന്​ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ സം​സ്ഥാ​ന​മാ​ണ്​ പെ​ൻ​സി​ൽ​വേ​നി​യ. വീ​ണ്ടും ജ​ന​വി​ധി തേ​ടി​യ പ്ര​സി​ഡ​ൻ​റു​മാ​രി​ൽ 25 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ന്ന വ്യ​ക്തി​യെ​ന്ന ച​രി​ത്രം ട്രം​പി​ന്​ സ്വ​ന്ത​മാ​വു​ക​യും ചെ​യ്​​തു.

1973ൽ ​സെ​ന​റ്റ്​ അം​ഗ​മാ​യ ജോ ​ബൈ​ഡ​ൻ ബ​റാ​ക്​ ഒ​ബാ​മ​യു​ടെ കീ​ഴി​ൽ ര​ണ്ടു​ത​വ​ണ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു.

ജോ​ർ​ജി​യ​യി​ൽ ആ​ദ്യ വോ െ​ട്ട​ണ്ണ​ൽ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ബൈ​ഡ​ന്​ 4000 വോ​ട്ടി‍‍െൻറ ലീ​ഡു​ണ്ടാ​യി​രു​ന്നു. ട്രം​പി‍‍ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഇ​വി​ടെ വീ​ണ്ടും വോ െ​ട്ട​ണ്ണ​ൽ ന​ട​ക്കു​ക​യാ​ണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.