ട്രംപിനെ വീഴ്ത്തി; ജോ ബൈഡൻ യു.എസ് പ്രസിഡന്‍റ്
text_fieldsവാഷിങ്ടണ്‍: മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ജയം. ബൈഡന്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി വൈറ്റ് ഹൗസിലെത്തും. ഇന്ത്യന്‍ വംശജ കമല ഹാരിസാണ് വൈസ് പ്രസിഡന്‍റ്.
നിർണായകമായ പെൻസിൽവേനിയയിൽ വിജയം നേടിയതോടെയാണ് തെരഞ്ഞെടുപ്പ് ബൈഡന് അനുകൂലമായത്. 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെ ബൈഡൻ അസോസിയേറ്റഡ് പ്രസ്സിന്‍റെ റിപ്പോർട്ട് പ്രകാരം 284 വോട്ടുകളോടെ കേവലഭൂരിപക്ഷം നേടി. പിന്നീട് ആറ് വോട്ടുള്ള നെവാഡയിലും ജയിച്ചതോടെ ബൈഡന് 290 വോട്ടുകളായി.
538 അംഗങ്ങളുള്ള യു.എസ് ഇലക്ടറൽ കോളജിൽ 270 വോട്ടുകളാണ് വിജയത്തിന് വേണ്ടിയിരുന്നത്. റിപബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപിന് നിലവിൽ 214 വോട്ടുകളാണുള്ളത്.
സി.എൻ.എൻ റിപ്പോർട്ട് പ്രകാരം ബൈഡന് 273ഉം ട്രംപിന് 213ഉം വോട്ടുകളാണുള്ളത്. പരാജയത്തോടെ 1990ന് ശേഷം ഒറ്റത്തവണ മാത്രം പദവിയിലിരുന്ന ആദ്യ പ്രസിഡന്‍റായി ട്രംപ് മാറി.
7,48,47,963 വോട്ടുകൾ നേടിയാണ് ജോ ബൈഡൻ ചരിത്രമെഴുതിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ്ങാണിത്. ട്രംപിന് 7,05,91,853 വോട്ടുകൾ ഇതുവരെ ലഭിച്ചു.
അതേസമയം പരാജയം അംഗീകരിക്കാൻ ട്രംപ് ക്യാമ്പ് തയാറായിട്ടില്ല. തെരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നെന്ന ആരോപണം ട്രംപ് വീണ്ടും ഉയർത്തിയിരിക്കുകയാണ്.
സ്വിങ് സ്റ്റേറ്റായ ജോർജിയയിൽ നിലവിൽ ബൈഡൻ മുന്നേറുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ജോർജിയയിൽ 7248 വോട്ടിന്‍റെ ലീഡാണ് ബൈഡനുള്ളത്. നോർത് കരോലിനയിൽ ട്രംപാണ് മുന്നിൽ.
നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്നുതന്നെ ആരംഭിച്ചെങ്കിലും ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 270 ഇലക്ടറൽ വോട്ട് ലഭിക്കാതെ വോട്ടെണ്ണൽ നീളുകയായിരുന്നു. തപാൽ വോട്ട്, മെയിൽ ഇൻ വോട്ട് എന്നിവ എണ്ണിത്തീർക്കാനുള്ള കാലതാമസം കാരണം ഫലപ്രഖ്യാപനം നീണ്ടു. മൂന്നാം ദിവസം വോട്ട് എണ്ണൽ അവസാനിക്കുമ്പോൾ ബൈഡന് 264 ഇലക്ടറൽ വോട്ടും ട്രംപിന് 214 വോട്ടുമായിരുന്നു. പിന്നീടുള്ള വോട്ടെണ്ണൽ ഇരുവർക്കും നിർണായകമായി.
ഒടുവിൽ 20 ഇലക്ടറൽ വോട്ടുള്ള പെൻസിൽവേനിയയിൽ വിജയിച്ചതോടെ ബൈഡന് 284 വോട്ട് ലഭിച്ചു. 2016ൽ ട്രംപിന് ഭൂരിപക്ഷം നൽകിയ സംസ്ഥാനമാണ് പെൻസിൽവേനിയ. വീണ്ടും ജനവിധി തേടിയ പ്രസിഡൻറുമാരിൽ 25 വർഷത്തിനിടെ ആദ്യമായി പരാജയപ്പെടുന്ന വ്യക്തിയെന്ന ചരിത്രം ട്രംപിന് സ്വന്തമാവുകയും ചെയ്തു.
1973ൽ സെനറ്റ് അംഗമായ ജോ ബൈഡൻ ബറാക് ഒബാമയുടെ കീഴിൽ രണ്ടുതവണ വൈസ് പ്രസിഡൻറായിരുന്നു.
ജോർജിയയിൽ ആദ്യ വോ െട്ടണ്ണൽ പൂർത്തിയായപ്പോൾ ബൈഡന് 4000 വോട്ടിെൻറ ലീഡുണ്ടായിരുന്നു. ട്രംപിന്റെ ആവശ്യപ്രകാരം ഇവിടെ വീണ്ടും വോ െട്ടണ്ണൽ നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.