ഹിജാബ് വിരുദ്ധ വിഷയത്തിൽ ഇടപെട്ട് ബൈഡൻ; നീരസം പ്രകടിപ്പിച്ച് ഇറാൻ

തെഹ്റാൻ:ഹിജാബ് വിഷയത്തിൽ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടതിൽ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനോട് നീരസം പ്രകടിപ്പിച്ച് ഇറാൻ. രാജ്യത്ത് അശാന്തി ആളിക്കത്തിക്കാൻ യുഎസ് ഭരണകൂടം ശ്രമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് നാസർ കനാനി പറഞ്ഞു.

രാജ്യവ്യാപകമായി നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്തിടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇറാനെ ചൊടിപ്പിച്ചത്.

സെപ്റ്റംബർ 16-ന് പൊലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട മെഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് രാജ്യത്ത് നീണ്ടുനിൽക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് ബൈഡൻ പിന്തുണയറിയിച്ചിരുന്നു. പ്രതിഷേധക്കാരായ ജനങ്ങളുടെ ധൈര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ബൈഡൻ പറഞ്ഞു.

1979 ലെ വിപ്ലവത്തിന് ശേഷം രാജ്യംഏറ്റവും വലിയ പ്രതിഷേധത്തിലൂടെയാണ് കടന്നു പോകുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ജീവന് വേണ്ടിയും ചിലർ മുറവിളി കൂട്ടുന്നുണ്ട്.

Tags:    
News Summary - Joe Biden interfered in state matters by supporting anti-hijab ‘riots’: Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.