അറ്റ്ലാൻറ: അമേരിക്കയിൽ കറുത്തവരുടെ തുല്യതക്കും പൗരാവകാശങ്ങൾക്കും വേണ്ടി ജീവിതം മാറ്റിവെച്ച ജോൺ ലൂയിസ് (80) അന്തരിച്ചു. മാർട്ടിൻ ലൂതർ കിങ് ജൂനിയർക്കൊപ്പം 1960കളുടെ തുടക്കത്തിൽ നടന്ന പൗരാവകാശ പ്രക്ഷോഭത്തിെൻറ നേതാക്കളിൽ ജീവിച്ചിരിക്കുന്ന അവസാനത്തെ ആളായിരുന്നു ലൂയിസ്. 18ാം വയസ്സിലാണ് സമരങ്ങളുടെ ഭാഗമാകുന്നത്.
പൗരാവകാശ പ്രക്ഷോഭങ്ങൾക്കിടെ പൊലീസിെൻറ കടുത്ത മർദനത്തിനും ഇരയായി. തലയോട്ടി അടിച്ചുപൊട്ടിച്ചു. ഇൗ സമരങ്ങളിലൂടെയാണ് അമേരിക്കയിൽ കറുത്തവർക്ക് ഉപാധികളില്ലാതെയുള്ള വോട്ടവകാശം ലഭ്യമായത്. 1986ൽ അമേരിക്കൻ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2019ൽ അർബുദം ബാധിച്ചിട്ടും ഇൗ പോരാളി തളർന്നില്ല. ജോർജ് ഫ്ലോയ്ഡിനെ പൊലീസ് കൊലപ്പെടുത്തിയതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജൂണിലും സമര രംഗത്തിറങ്ങിയിരുന്നു.
ലൂയിസ് മരണപ്പെടുന്നതിന് മണിക്കൂറുകൾ മുമ്പ് പൗരാവകാശ പ്രക്ഷോഭത്തിൽ നായകത്വം വഹിച്ച റവ. കോർഡി ടിൻഡെൽ വിവിയൻ (95) മരണപ്പെട്ടിരുന്നു. 1947ൽ ഇല്ലിനോയ്സിൽ തുല്യാവകാശത്തിനായി സമാധാനപരമായി സമരം ചെയ്താണ് ടിൻഡെൽ വിവിയൻ പ്രക്ഷോഭ രംഗത്തെത്തിയത്. വംശീയതക്കെതിരെ പോരാടിയതിെൻറ പേരിൽ കലാലയങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടവർക്കായി കോളജ് ആരംഭിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.