ന്യൂയോർക്: പീഡനം മറച്ചുവെക്കാൻ കോഴ നൽകിയ കേസിൽ മൗനം പാലിക്കാനുള്ള ജഡ്ജിയുടെ നിർദേശം ലംഘിച്ചതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും പിഴയിട്ട് കോടതി. ഇത്തരം നടപടി തുടർന്നാൽ ജയിലിൽ അടക്കേണ്ടിവരുമെന്നും കേസിന് മേൽനോട്ടം വഹിക്കുന്ന ജഡ്ജി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞയാഴ്ച കേസിലെ സാക്ഷികളെയും മറ്റുള്ളവരെയും വിമർശിച്ച് ട്രംപ് എഴുതിയ ഓരോ പോസ്റ്റിനും ആയിരം ഡോളർ വീതം (ആകെ 9,000 ഡോളർ) പിഴയിട്ടിരുന്നു. ഒമ്പത് നിയമലംഘനങ്ങൾക്കാണ് അന്ന് ശിക്ഷിച്ചത്. ഒരാഴ്ചക്കകം പിഴയൊടുക്കണമെന്നും നിർദേശിച്ചിരുന്നു.
ക്രിമിനൽ കേസിൽ വിചാരണ നടക്കുന്നതിനിടെ കേസിനെക്കുറിച്ചുള്ള പരാമർശങ്ങൾ പാടില്ലെന്നായിരുന്നു കോടതി നിർദേശം. ഇത് മറികടക്കുന്നത് കോടതി വെച്ചുപൊറുപ്പിക്കില്ലെന്നും ന്യൂയോർക് ജഡ്ജി ജുവാൻ മെർക്കൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.