കാബൂൾ: അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചതിന് പിന്നാലെ കൂട്ടപലായനത്തിന്‍റെ തിരക്കിലമർന്ന തലസ്ഥാന നഗരത്തിൽ വ്യോമപാത അടച്ചു. കാബൂൾ വിമാനത്താവളത്തിൽ പുതുതായി വിമാനമിറങ്ങുന്നതും ഉയരുന്നതും ഇതോടെ നിർത്തി. എയർഇന്ത്യ ഉൾപെടെ വിമാനങ്ങൾക്ക് ഇറങ്ങാൻ പ്രയാസം നേരിടുന്നത്, രാജ്യത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കൽ പ്രതിസന്ധിയിലാക്കി. അമേരിക്കയിൽനിന്ന് അഫ്ഗാൻ വ്യോമപാത വഴി ന്യൂഡൽഹിയിലേക്ക് വരേണ്ട വിമാനങ്ങളും ഇതോടെ വഴിതിരിച്ചുവിട്ടു.
കാബൂൾ വ്യോമപാതയിൽ നിയന്ത്രണമുണ്ടാകില്ലെന്നും ഇതുവഴി കടന്നുപോകുന്ന എല്ലാ വിമാനങ്ങളും വഴി തിരിച്ചുവിടണമെന്നും അഫ്ഗാൻ സിവിൽ വ്യോമയാന അധികൃതർ അറിയിച്ചു.
കാബൂളിലെ ഹാമിദ് കർസായി വിമാനത്താവളത്തിൽനിന്ന് വാണിജ്യ വിമാന സർവീസുകൾ പൂർണമായി നിർത്തി. നൂറുകണക്കിന് പേർ വിമാനത്താവളത്തിൽ തടിച്ചുകൂടിയ സാഹചര്യത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.