കിലി പോൾ

ബോളിവുഡിലെ ഹിറ്റ് ഗാനങ്ങൾക്ക് ചുണ്ട് ചലിപ്പിച്ചും, ചുവടുകൾ വെച്ചും ഇന്ത്യൻ ജനതയുടെ കയ്യടി വാങ്ങി ഇൻസ്റ്റഗ്രാമിലും മറ്റ് സമൂഹ മാധ്യമങ്ങളിലുമാകെ വൈറലായ ടാൻസാനിയൻ പൗരൻ കിലി പോളിനെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആദരിച്ചു.

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന ടാൻസാനിയൻ താരം കിലി പോളാണ് ഇന്നത്തെ വിശിഷ്ടാഥിതി എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ ഹൈക്കമ്മീഷൻ തന്നെയാണ് അദ്ദേഹത്തെ ആദരിക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്.

ബോളിവുഡിലെ ജനപ്രിയ ഗാനങ്ങൾക്ക് ചുണ്ടുകൾ ചലിപ്പിച്ചാണ് കിലി പോൾ ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്നത്. കിലിക്കൊപ്പം ചുവടു വെച്ച് വൈറൽ വീഡിയോകളിൽ ഭാഗമായിട്ടുള്ള സഹോദരി നിമ പോളും ഇൻസ്റ്റഗ്രാമിൽ തരംഗമാണ്.

ഇൻസ്റ്റഗ്രാമിൽ രണ്ട് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കിലി പോളിനെ ആയുഷ്മാൻ ഖുറാന, ഗുൽ പനാഗ്, റിച്ച ഛദ്ദ തുടങ്ങി ബോളിവുഡിലെ നിരവധി അഭിനേതാക്കളാണ് പിന്തുടരുന്നതും വീഡിയോകൾ പങ്കുവെക്കുന്നതും.

തന്‍റെ പാരമ്പര്യം നിലനിർത്തി പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന് അഭിനന്ദനവുമായി എത്തുന്നത്



Tags:    
News Summary - Kili Paul, Internet Phenom, Honoured By Indian High Commission in Tanzania

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.