കൊറിയക്കാർക്ക്​ കത്തയച്ച്​​ കിം ജോങ്​ ഉൻ; ​'മോശം സമയത്തെ സഹകരണത്തിന്​ നന്ദി'

പുതുവർഷത്തിൽ കൊറിയക്കാർക്ക്​ നന്ദി പറഞ്ഞ്​ കിം ജോങ്​ ഉൻ. നോർത്ത്​ കൊറിയൻ തലസ്​ഥാനമായ പ്യോങ്​യാങ്ങിൽ നടന്ന പുതുവത്സരാഘോഷത്തിനിടയിലാണ്​ കിമ്മിന്‍റെ സന്ദേശം വായിച്ചത്​. പ്യോങ്​യാങ്ങിലെ കിം സുങ്​ സ്‌ക്വയറിൽ പടക്കം പൊട്ടിക്കൽ, ഗാനാലാപനം, നൃത്തം എന്നിവയോടുകൂടിയ ആഘോഷപരിപാടികളാണ്​ സംഘടിപ്പിച്ചിരുന്നത്​. വിവിധ പ്രകടനങ്ങൾക്ക്​ ശേഷമാണ് പ്രസിഡന്‍റിന്‍റെ വ്യക്തിഗത സന്ദേശം വായിച്ചത്.


ജനുവരി ഒന്നിന് കിം സാധാരണയായി ടെലിവിഷൻ പ്രസംഗം നടത്താറുണ്ട്. ഇത്തവണ അതുണ്ടായില്ല എന്നത്​ രാഷ്​ട്രീയ സിരീക്ഷകരെ അത്​ഭുതപ്പെടുത്തുന്നുണ്ട്​. കൊറിയയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിർണയിക്കുന്ന നിർണായക ഭരണകക്ഷി കോൺഗ്രസിന് മുന്നോടിയായി വെള്ളിയാഴ്ച പുറത്തിറക്കിയ അപൂർവമായ ന്യൂ ഇയർ കത്തിൽ 'പ്രയാസകരമായ സമയങ്ങളിൽ' തന്‍റെ നേതൃത്വത്തെ പിന്തുണച്ചതിന് കിം ജോങ് ഉൻ ഉത്തര കൊറിയക്കാർക്ക് നന്ദി പറഞ്ഞിട്ടുണ്ട്​.

അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത്​ നടക്കുന്ന ആദ്യ പാർട്ടി കോൺഗ്രസാണ്​ ഇത്തവണത്തേത്​. ജനുവരി ആദ്യം പരിപാടി നടക്കുമെന്ന് സംസ്ഥാന മാധ്യമങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ല. 'രാജ്യത്തുടനീളമുള്ള എല്ലാ കുടുംബങ്ങൾക്കും കൂടുതൽ സന്തോഷവും ആരോഗ്യവും ആശംസിക്കുന്നു' -കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പ്രക്ഷേപണം നടത്തിയ കത്തിൽ കിം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.