കൊറിയക്കാർക്ക് കത്തയച്ച് കിം ജോങ് ഉൻ; 'മോശം സമയത്തെ സഹകരണത്തിന് നന്ദി'
text_fieldsപുതുവർഷത്തിൽ കൊറിയക്കാർക്ക് നന്ദി പറഞ്ഞ് കിം ജോങ് ഉൻ. നോർത്ത് കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ നടന്ന പുതുവത്സരാഘോഷത്തിനിടയിലാണ് കിമ്മിന്‍റെ സന്ദേശം വായിച്ചത്. പ്യോങ്യാങ്ങിലെ കിം സുങ് സ്‌ക്വയറിൽ പടക്കം പൊട്ടിക്കൽ, ഗാനാലാപനം, നൃത്തം എന്നിവയോടുകൂടിയ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. വിവിധ പ്രകടനങ്ങൾക്ക് ശേഷമാണ് പ്രസിഡന്‍റിന്‍റെ വ്യക്തിഗത സന്ദേശം വായിച്ചത്.
ജനുവരി ഒന്നിന് കിം സാധാരണയായി ടെലിവിഷൻ പ്രസംഗം നടത്താറുണ്ട്. ഇത്തവണ അതുണ്ടായില്ല എന്നത് രാഷ്ട്രീയ സിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. കൊറിയയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിർണയിക്കുന്ന നിർണായക ഭരണകക്ഷി കോൺഗ്രസിന് മുന്നോടിയായി വെള്ളിയാഴ്ച പുറത്തിറക്കിയ അപൂർവമായ ന്യൂ ഇയർ കത്തിൽ 'പ്രയാസകരമായ സമയങ്ങളിൽ' തന്‍റെ നേതൃത്വത്തെ പിന്തുണച്ചതിന് കിം ജോങ് ഉൻ ഉത്തര കൊറിയക്കാർക്ക് നന്ദി പറഞ്ഞിട്ടുണ്ട്.
അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് നടക്കുന്ന ആദ്യ പാർട്ടി കോൺഗ്രസാണ് ഇത്തവണത്തേത്. ജനുവരി ആദ്യം പരിപാടി നടക്കുമെന്ന് സംസ്ഥാന മാധ്യമങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ല. 'രാജ്യത്തുടനീളമുള്ള എല്ലാ കുടുംബങ്ങൾക്കും കൂടുതൽ സന്തോഷവും ആരോഗ്യവും ആശംസിക്കുന്നു' -കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പ്രക്ഷേപണം നടത്തിയ കത്തിൽ കിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.