ലോക ബോക്സിങ് താരങ്ങളായ ക്ലിച്‌കോ സഹോദരന്മാർ റഷ്യക്കെതിരെ യുദ്ധത്തിനിറങ്ങുന്നു

കിയവ്: ലോക ബോക്സിങ് താരങ്ങളായ ക്ലിച്‌കോ സഹോദരന്മാർ യുക്രെയ്നുവേണ്ടി റഷ്യക്കെതിരായ യുദ്ധത്തിലാണ്. ഇടിക്കൂട്ടിൽ എതിരാളികൾക്ക് മുന്നിൽ പതറിയിട്ടില്ലാത്ത വിതാലി ക്ലിച്‌കോവിനും സഹോദരൻ വ്ലദിമിർ ക്ലിച്‌കോവിനും യുദ്ധത്തിന് ഇറങ്ങാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. കീവ് മേയർ കൂടിയാണ് വിതാലി ക്ലിച്‌കോവ്.

'എനിക്ക് മറ്റ് മാർഗമില്ല. യുദ്ധത്തിനിറങ്ങിയേ പറ്റൂ'- അൻപതുകാരനായ വിതാലി ക്ലിച്‌കോവ് പറയുന്നു. 'എനിക്ക് യുക്രെയ്നിൽ വിശ്വാസമുണ്ട്. എന്റെ രാജ്യത്തെ വിശ്വാസമുണ്ട്, എന്റെ ജനങ്ങളിൽ വിശ്വാസമുണ്ട്'- വിതാലി ക്ലിച്‌കോവ് വികാരനിർഭരനായി മാധ്യമങ്ങളോട് പറഞ്ഞു.

യുക്രൈന്റെ റിസർവ് സേനയുടെ ഭാഗമായിരുന്ന വ്ലദിമിർ ക്ലിച്‌കോവും യുദ്ധത്തിന് തയാറായി രംഗത്തുണ്ട്. വ്യാഴാഴ്ചയാണ് റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചത്. റഷ്യയുടെ പ്രതീക്ഷക്ക് വിരുദ്ധമായി വലിയ ചെറുത്തുനിൽപാണ് യുക്രെയ്നിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ദി

മാതൃരാജ്യത്തെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ ആയുധമെടുത്ത് പോരാടുകയാണ് യുക്രെയ്ൻ ജനത. സ്ത്രീകൾ ഉൾപ്പെടെ പലരും യുദ്ധത്തിൽ പങ്കാളികളാകുന്നുണ്ട്. പതിനെണ്ണായിരം തോക്കുകളാണ് സർക്കാർ സാധാരണക്കാർക്ക് നൽകിയിരിക്കുന്നത്. പെട്രോൾ ബോംബ് ഉണ്ടാക്കാൻ സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. പെട്രോൾ ബോംബ് നിർമിക്കേണ്ടതെങ്ങനെയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. 

Tags:    
News Summary - Klitschko brothers to take up arms and fight for Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.