ലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും ജമാത്തുദ്ദഅ്വ തലവനുമായ ഹാഫിസ് മുഹമ്മദിെൻറ ലാഹോറിലെ വീടിനു സമീപം സ്ഫോടനമുണ്ടായതിെൻറ പശ്ചാത്തലത്തിൽ പഞ്ചാബ് പ്രവിശ്യയിൽ തിരച്ചിൽ ഊർജിതമാക്കി പൊലീസ്.
നിരവധി ആളുകളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. പാക് ഭീകരവിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സ്ഫോടനത്തിൽ ഹാഫിസ് സഈദിെൻറ വീടിനു കാവൽ നിന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. ഹാഫിസ് സഈദിെൻറ വീടിെൻറ ചുമരുകൾക്കും ജനാലക്കും കേടുപാടു പറ്റി. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരസംഘങ്ങൾക്ക് ധനസഹായം നൽകിയ കേസിൽ ലാഹോറിലെ കോട് ലഖ്പത് ജയിലിൽ കഴിയുകയാണ് ഹാഫിസ് സഈദ്.
ആക്രമണത്തിൽ പാകിസ്താൻ പീപ്ൾസ് പാർട്ടി ചെയർമാൻ നേതാവ് ബിലാവൽ ഭുട്ടോ അപലപിച്ചു. ഇംറാൻ സർക്കാറിെൻറ നിസ്സംഗതയാണ് ആക്രമണങ്ങൾക്ക് വളമെന്നും ബിലാവൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.