സ്റ്റോക്ഹോം: പ്രവാചൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച് കുപ്രസിദ്ധനായ സ്വീഡിഷ് ചിത്രകാരൻ ലാർസ് വിൽക്സ് (75) വാഹനാപകടത്തിൽ മരിച്ചു. തെൻറ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം സിവിലിയൻ പൊലീസ് വാഹനത്തിൽ സഞ്ചരിക്കുേമ്പാഴായിരുന്നു അപകടം. സംഭവത്തിൽ രണ്ട് പൊലീസുകാരും മരിച്ചിട്ടുണ്ട്. ദക്ഷിണ സ്വീഡനിലെ മാർക്കറിഡ് പട്ടണത്തിന് സമീപം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റു.
'മറ്റേതൊരു റോഡപകടം പോലെ ഇതും അന്വേഷിക്കുന്നുണ്ട്. രണ്ട് പോലീസുകാർ ഉൾപ്പെട്ടിരുന്നതിനാൽ ഗൗരവകരമായ അന്വേഷണം ഉണ്ടാകും. പ്രോസിക്യൂട്ടർ ഓഫീസിലെ പ്രത്യേക വിഭാഗത്തിന് അന്വേഷണ ചുമതല നൽകിയി'-പോലീസ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. വിൽക്സ് സഞ്ചരിച്ച കാറിെൻറ അമിതവേഗമാണ് അപകട കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിന് ശേഷം വലിയ തീപിടുത്തമുണ്ടാകുകയും നിരവധി എമർജൻസി വാഹനങ്ങൾ സംഭവസ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.
2007 ലാണ് ലാർസ് വിൽക്സ് ഡാനിഷ് പത്രത്തിൽ പ്രവാചകെൻറ കാർട്ടൂൺ വരച്ചത്. തുടർന്ന് വിൽക്സ് ലോകമെമ്പാടും വാർത്തകളിൽ ഇടംപിടിച്ചു. കാർട്ടൂണിസ്റ്റിനെതിരേ മുസ്ലിംകളിൽനിന്ന് വ്യാപക പ്രതിഷേധവും അരങ്ങേറി. അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രി ഫ്രെഡ്രിക് റെയ്ൻഫെൽഡിൻ 22 മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി. 2015ൽ, കോപ്പൻഹേഗനിൽ നടന്ന ആക്രമണത്തിെൻറ ലക്ഷ്യം താനാണെന്ന് വിൽക്സ് പറഞ്ഞിരുന്നു. കാർട്ടൂൺ വരക്കുമെങ്കിലും അടിസ്ഥാനപരമായി ഒരു ചിത്രകാരനും ഇൻസ്റ്റലേഷൻ കലാകാരനുമായിരുന്നു വിൽക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.