കൊളംബോ: ശ്രീലങ്കയിൽ പുലിയെ കെണിവെച്ച് പിടിച്ച് കൊലപ്പെടുത്തി മാംസം വിൽപന നടത്തിയ മൂന്നുപേർ അറസ്റ്റിൽ. പുലി മാംസം ആസ്ത്മ േഭദമാക്കുമെന്ന് പറഞ്ഞായിരുന്നു വിൽപന. രഹസ്യവിവരെത്ത തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പുലിയെ പിടിക്കാൻ ഉപയോഗിച്ച കെണിയും മറ്റും ഉപകരണങ്ങളും 17 കിലോ മാംസവും കണ്ടെടുത്തു. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
കെണിയിൽ പെടുത്തിയ പുലിയുടെ തലവെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലിയുടെ തല കാട്ടിൽ ഉപേക്ഷിച്ചശേഷം തോൽ, മാസം, നഖം തുടങ്ങിയവ വിൽപനക്ക് വെക്കുകയായിരുന്നു. കൊളംബോയിൽനിന്ന് 175 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് നിരവധി മൃഗങ്ങളെ കൊലപ്പെടുത്തുകയും മാംസം എടുക്കുന്നുണ്ട്.
പുലിമാംസം ആസ്ത്മ ഭേദമാക്കുമെന്ന വിശ്വാസം നിലനിൽക്കുന്ന പ്രദേശമാണിതെന്നും പൊലീസ് പറഞ്ഞു. 1000താഴെ പുലികൾ മാത്രമാണ് ശ്രീലങ്കയിലുള്ളത്. ഇവിടെ പുലിയെ ഉപദ്രവിച്ചാൽ അഞ്ചുവർഷം കഠിനതടവാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.