വിമാനം ആടിയുലയുന്ന വീഡിയോയും ചിത്രങ്ങളും ഡിലീറ്റ്​ ചെയ്യണമെന്ന്​ ലുഫ്താൻസ

ആകാശച്ചുഴിയിൽ വീണതിനെ തുടർന്ന് ​ലുഫ്താൻസ എയർ വിമാനം അടിയന്തിരമായി വാഷിംഗ്ടൺ ഡി.സിയിലെ ഡള്ളസ് വിമാനത്താവളത്തിലിറക്കിയിരുന്നു. വിമാനം ആടിയുലഞ്ഞതിനെ തുടർന്ന്​ യാത്രക്കാർ ഭയാശങ്കരായിരുന്നു. വലിയ അപകട സാധ്യതയിൽനിന്ന്​ കഷ്ടിച്ചാണ്​ യാത്രക്കാർ രക്ഷപെട്ടത്​. വിമാനത്തിനകത്തെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈലുകളിൽ പകർത്തിയിരുന്നു. ഭക്ഷണസാധനങ്ങളും യാത്രക്കാരുടെ ലഗേജുകളും കാബിനിൽ പറന്നുനടക്കുന്ന ദൃശ്യങ്ങളായിരുന്നു അധികവും. 

എന്നാൽ, വിമാനത്തിലെ ജീവനക്കാർ വീഡിയോകളും ചിത്രങ്ങളും നശിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്ന്​ ലുഫ്താൻസ എയറിൽ ഉണ്ടായിരുന്ന യാത്രക്കാർ പറയുന്നു. അതേസമയം, യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് ദൃശ്യങ്ങൾ ഡിലീറ്റ്​ ചെയ്യാൻ അഭ്യർത്ഥിച്ചതെന്ന്​ വിമാനം അധികൃതർ പറയുന്നു.

ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായി മറ്റൊരു യാത്രക്കാരൻ സ്ഥിരീകരിച്ചു. എന്നാൽ ഇതിനകം നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. കാബിൻ തറയിൽ ചിതറിക്കിടക്കുന്ന ഭക്ഷണവും കടലാസും അവശിഷ്ടങ്ങളും ദൃശ്യങ്ങളിൽ കാണാം. ചില യാത്രക്കാർക്ക്​ പരിക്കേറ്റിട്ടുമുണ്ട്​. 

Tags:    
News Summary - Lufthansa Tells Passengers To Delete Videos, Pics After Severe Turbulence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.