മനില: കോവിഡ് ഭീഷണിമൂലം ഇത്തവണ റമൺ മഗ്സാസെ അവാർഡ് ഉണ്ടായിരിക്കില്ലെന്ന് ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ഫൗണ്ടേഷൻ അറിയിച്ചു. ഏഷ്യൻ സമാധാന നൊബേൽ എന്നറിയപ്പെടുന്ന മഗ്സാസെ അവാർഡ് ആറ് ദശകത്തിനിടെ മൂന്നു തവണ മാത്രമാണ് മുടങ്ങുന്ന സാഹചര്യമുണ്ടായത്. കോവിഡ് ലോകത്തെ നിശ്ചലമാക്കിയ അവസ്ഥയിൽ ഇതല്ലാതെ വേറെ വഴിയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
1970ൽ സാമ്പത്തിക പ്രതിസന്ധിയും 1990ൽ ഭൂകമ്പവും അവാർഡ് മുടങ്ങാൻ കാരണമായി. 1957ൽ വിമാനാപകടത്തിൽ മരിച്ച ഫിലിപ്പീൻസ് പ്രസിഡൻറ് ആണ് റമൺ മഗ്സാസെ. ഇദ്ദേഹത്തിെൻറ സ്മരണാർഥമാണ് അവാർഡ് ഏർപ്പെടുത്തിയത്. ദക്ഷിണ കിഴക്കൻ ഏഷ്യയിൽ വലിയതോതിൽ കോവിഡ് ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.