കാട്ടിൽ നഷ്​ടപ്പെട്ട ഫോൺ തിരിച്ച്​ കിട്ടിയപ്പോൾ കുരങ്ങൻെറ സെൽഫിയും വിഡിയോയും

ക്വാലലംപൂർ: കാട്ടിൽ നഷ്​ടപ്പെട്ട ഫോൺ തിരികെ കിട്ടിയ മലേഷ്യൻ യുവാവിന്​ കാണാനായത്​ കുരങ്ങൻെറ സെൽഫി ചിത്രങ്ങളും വിഡിയോയും. സാക്രിഡ്​സ്​ റോഡ്​സി എന്ന 20കാരൻെറ കാണാതായ ഫോണിലാണ്​ കുരങ്ങൻെറ ചിത്രങ്ങളും വിഡിയോ പ്രത്യക്ഷപ്പെട്ടത്​. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന്​ വാർത്ത റിപ്പോർട്ട്​ ചെയ്​ത ബി.ബി.സി വ്യക്​തമാക്കുന്നു.

യുവാവിൻെറ ഫോൺ എങ്ങനെ നഷ്​ടപ്പെട്ടുവെന്നതിനെ കുറിച്ച്​ ഇനിയും വ്യക്​തതയായിട്ടില്ല​. മോഷണം നടന്നതിൻെറ ലക്ഷണങ്ങളൊന്നുമില്ലെന്നും ബി.ബി.സി വാർത്തയിൽ പറയുന്നു. ഫോൺ നഷ്​ടപ്പെട്ടതിൻെറ പിറ്റേ ദിവസം റോഡ്​സി വീടിന്​ പുറത്ത്​ ഒരു കുരങ്ങൻ ഇരിക്കുന്നത്​ കണ്ടു. തുടർന്ന്​ നഷ്​ടപ്പെട്ട ഫോണിലേക്ക്​ ഒന്നുകൂടി വിളിച്ച്​ നോക്കിയപ്പോൾ ചെളിയിൽ നിന്നും അത്​ ലഭിക്കുകയായിരുന്നു.

ഫോൺ പരിശോധിച്ചപ്പോൾ അതിൽ നിന്നും വ്യക്​തതയില്ലാത്ത കുരങ്ങൻെറ സെൽഫികളും വിഡിയോകളും കണ്ടെത്തിയെന്നും റോഡ്​സി പറഞ്ഞു. കുരങ്ങൻ ഫോൺ തിന്നാൻ ശ്രമിക്കുന്നതും വിഡിയോയും ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്​. ഇതാദ്യമായല്ല കുരങ്ങൻെറ സെൽഫി പ്രേമം പുറത്തറിയുന്നത്​. 2011ൽ ഇന്തോനേഷ്യൻ ദ്വീപായ സുലാവാസിയിൽ കാമറയിൽ ഇതുപോലെ കുരങ്ങൻെറ ചിത്രങ്ങൾ പതിഞ്ഞിരുന്നു.


Tags:    
News Summary - Malaysian man 'finds' monkey selfies on lost phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.