വൈറ്റ്​ ഹൗസ്​ ചീഫ്​ ഓഫ്​ സ്​റ്റാഫിന്​ കോവിഡ്​

വാഷിങ്​ടൺ: വൈറ്റ്​ ഹൗസ്​ ചീഫ്​ ഓഫ്​ സ്​റ്റാഫിന്​ കോവിഡ്​ സ്ഥിരീകരിച്ചു. മാർക്ക്​ മെഡോസിനാണ്​ രോഗബാധയുണ്ടായത്​. ബുധനാഴ്​ചയാണ്​ അദ്ദേഹത്തിന്​ രോഗബാധ കണ്ടെത്തിയതെന്ന്​ മുതിർന്ന ഭരണവിഭാഗം ഉദ്യോഗസ്ഥൻ അറിയിച്ചു. ബ്ലൂംബർഗ്​ ന്യൂസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

അതേസമയം മെഡോസിന്​ കൂടാതെ വൈറ്റ്​ ഹൗസിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും കോവിഡ്​ ബാധിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​. ഡോണൾഡ്​ ട്രംപിനും മെലാനിയക്ക്​ പുറമേ കഴിഞ്ഞ കുറേ ആഴ്​ചകളായി മെഡോസിന്​ മാത്ര​മാണ്​ വൈറ്റ്​ ഹൗസിൽ രോഗബാധ സ്ഥിരീകരിച്ചത്​.

കഴിഞ്ഞ ഞായറാഴ്​ചയും തിങ്കളാഴ്​ചയും മെഡോസ് യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​​ ട്രംപിനൊപ്പം സഞ്ചരിച്ചിരുന്നു. യു.എസ്​ തെരഞ്ഞെടുപ്പിന്​ ശേഷം വൈറ്റ്​ ഹൗസിൽ നടന്ന പാർട്ടിയിലും അദ്ദേഹം പ​ങ്കെടുത്തിരുന്നു. 

Tags:    
News Summary - Mark Meadows, Trump’s Chief of Staff, Has the Coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.