ലണ്ടൻ: രാജകുടുംബ പദവിയും കൊട്ടാര ആനുകൂല്യങ്ങളും വിട്ടെറിഞ്ഞ് അമേരിക്കയിലേക്ക് പറന്ന ഹാരി രാജകുമാരനും പത്നി മെഗനും ബക്കിങ്ഹാം കൊട്ടാരത്തിന് ഭീഷണിയാകുമോ? രാജകുടുംബത്തിൽ ചെലവഴിച്ച കാലത്ത് താൻ അനുഭവിച്ച പീഡനങ്ങളുെട ചുരുൾ നിവർത്തുമെന്നാണ് ഏറ്റവുെമാടുവിൽ മെഗന്‍റെ ഭീഷണി. തന്നെ കുറിച്ചും രാജകുമാരനെ കുറിച്ചും രാജകുടുംബം കള്ളം പ്രചരിപ്പിക്കുകയാണെന്ന് യു.എസ് ചാറ്റ്ഷോയിൽ ഓപ്റ വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ ഇവർ ആരോപിക്കുന്നു. ഞായറാഴ്ച പുറത്തുവിടുന്ന അഭിമുഖം എന്തുകൊണ്ടും രാജകുടുംബത്തെ മുനയിൽനിർത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇൗ വിഷയങ്ങളിൽ ഇനിയും മൗനം തുടരാൻ ഇഷ്ടമില്ലെന്നും വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മെഗൻ പറയുന്നു.
രാജകുടുംബത്തെ 'സ്ഥാപനം' എന്നാണ് ഇവർ വിളിക്കുന്നത്.
അഭിമുഖം പുറത്തുവരുംമുെമ്പ ഇരുവരെയും പ്രതി സ്ഥാനത്തുനിർത്തി ബക്കിങ്ഹാം കൊട്ടാരം ആരോപണങ്ങളുമായി രംഗെത്തത്തിയിരുന്നു. മുൻ രാജകുടുംബ ജീവനക്കാരെ ഇവർ നിരന്തരം ഭീഷണിപ്പെടുത്തി കണ്ണീർ കുടിപ്പിച്ചെന്നായിരുന്നു ആരോപണം. 2018ൽ തന്നെ ജീവനക്കാർ പരാതി നൽകിയതാണെന്നും പറയുന്നു. വിഷയത്തിൽ കൊട്ടാര വൃത്തങ്ങൾ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, ഞായറാഴ്ച പുറത്തുവരുന്ന അഭിമുഖം ബ്രിട്ടനിൽ വാർത്തയാകാതിരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാകാം ആരോപണമെന്നും റിപ്പോർട്ടുണ്ട്.
2018 മേയിൽ വിവാഹിതരായ ഹാരിയും മെഗനും കഴിഞ്ഞ വർഷം മാർച്ചിൽ ഔദ്യോഗിക പദവികൾ രാജിവെച്ച് കാലിഫോർണിയയിലേക്ക് മാറിയിരുന്നു. കൊട്ടാരം നൽകുന്ന ആനുകൂല്യങ്ങൾ വേണ്ടെന്നും ഇവർ അറിയിച്ചു. കഴിഞ്ഞ മാസത്തോെട രാജകുടുംബവുമായി ബന്ധപ്പെട്ട് ഇവരുടെ വശമുണ്ടായിരുന്നതെല്ലാം കൈമാറുകയും ചെയ്തു. രാജകുടുംബം തനിക്ക് പലതും അനുവദിച്ചുതരാൻ താൽപര്യം കാണിച്ചിരുന്നില്ലെന്ന് നേരത്തെ മെഗൻ സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.