സയണിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ ഒഴിവാക്കുമെന്ന് മെറ്റ

സയണിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള കൂടുതൽ പോസ്റ്റുകൾ ഒിവാക്കുമെന്ന് ഫേസ്ബുക്കിന്റേയും ഇൻസ്റ്റഗ്രാമിന്റേയും ഉടമസ്ഥരായ മെറ്റ. സയണിസമെന്ന പദം ജൂതരേയും ഇസ്രയേലികളേയും വിളിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും അതിനാലാണ് പുതിയ നിയന്ത്രണമെന്നും മെറ്റ അറിയിച്ചു. ബ്ലോഗ്പോസ്റ്റിലാണ് സയണിസ്റ്റുകളെ ആക്രമിക്കുന്ന പോസ്റ്റുകൾ ഒഴിവാക്കുമെന്ന് മെറ്റ അറിയിച്ചിരിക്കുന്നത്.

വംശം, വംശീയത, മതപരമായ ബന്ധം, വൈകല്യം, ലിംഗ സ്വത്വം തുടങ്ങിയവയുടെ പേരിൽ ഒരാളേയും ആക്രമിക്കരുതെന്ന നയമാണ് തങ്ങൾ പിന്തുടരുന്നതെന്ന് മെറ്റ ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചു. സയണിസം എന്ന രാഷ്ട്രീയപദ്ധതിയുടെ പേരിൽ ഇസ്രായേലികളേയും ജൂതൻമാരേയും വിമർശിക്കുന്നുണ്ട്. ഇത് അനുവദിക്കാനാവില്ലെന്നും ഇത്തരം പോസ്റ്റുകൾ ഒഴിവാക്കുമെന്നുമാണ് മെറ്റ് വിശദീകരിക്കുന്നത്.

ആഗോളതലത്തിൽ വിവിധ ജനവിഭാഗങ്ങളുമായും ഗവേഷകരുമായുമെല്ലാം ചർച്ചകൾ നടത്തിയാണ് നയത്തിൽ മാറ്റം വരുത്തിയതെന്നാണ് മെറ്റ അവകാശപ്പെടുന്നത്. ഗസ്സയിൽ ഇസ്രായേൽ അധിനിവേശം തുടങ്ങിയതിന് ശേഷം മെറ്റയുടെ നയം സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു.

ഫലസ്തീന് പിന്തുണ നൽകുന്ന ഉള്ളടക്കം വ്യാപകമായി മെറ്റ പ്ലാറ്റ്ഫോമുകളിൽ നിന്നും ഒഴിവാക്കുന്നുവെന്ന വിമർശനമാണ് കമ്പനിക്കെതിരെ ഉയർന്നത്. ഇതിന് പിന്നാലെയാണ് പുതിയ നയംമാറ്റം മെറ്റ പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    
News Summary - Meta expands hate speech policy to remove more posts targeting 'Zionists'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.