ട്രംപ്​ അമേരിക്കക്ക്​ ലഭിച്ച ഏറ്റവും മോശം പ്രസിഡൻറ്​ -മിഷേൽ ഒബാമ

വാഷിങ്​ടൺ: അമേരിക്കക്ക്​ ലഭിച്ച ഏറ്റവും മോശം പ്രസിഡൻറാണ്​ ഡൊണാൾഡ്​ ട്രംപ്​ എന്ന വിമർശനവുമായി മിഷേൽ ഒബാമ. യു.എസ് ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനെ അഭിസംബോധന ചെയ്​ത്​ സംസാരിക്കവെയാണ്​ മിഷേലി​െൻറ പരാമർശം.

മറ്റുള്ളവരോട്​ സഹാനുഭൂതി പ്രകടിപ്പിക്കാൻ കഴിവില്ലാത്ത പ്രസിഡൻറാണ്​ ട്രംപ്​. മിഷേൽ ഒബാമ ഡൊണാൾഡ് ട്രംപിനെ കുറ്റപ്പെടുത്തി.

ഏതെങ്കിലും തരത്തിലുള്ള നേതൃത്വത്തിനോ ആശ്വാസത്തിനോ സ്ഥിരതക്കോ വേണ്ടി വൈറ്റ്​ ഹൗസിലേക്ക്​ ഉറ്റുനോക്കു​േമ്പാൾ നമുക്ക് കാണാനാകുന്നത്​ അരാജകത്വവും വിഭജനവും സമാനുഭാവത്തി​െൻറ അഭാവമാണ് -മിഷേൽ ഒബാമ തുറന്നടിച്ചു. ഡൊണാൾഡ് ട്രംപ് നമ്മുടെ രാജ്യത്തി​െൻറ മോശം പ്രസിഡൻറാണെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യത്തി​െൻറ പൊതുനന്മയെ കരുതി നവംബറില്‍ നടക്കുന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മിഷേൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മിഷേല്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.