ട്രംപ് അമേരിക്കക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡൻറ് -മിഷേൽ ഒബാമ
text_fields
വാഷിങ്ടൺ: അമേരിക്കക്ക് ലഭിച്ച ഏറ്റവും മോശം പ്രസിഡൻറാണ് ഡൊണാൾഡ് ട്രംപ് എന്ന വിമർശനവുമായി മിഷേൽ ഒബാമ. യു.എസ് ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മിഷേലിെൻറ പരാമർശം.
മറ്റുള്ളവരോട് സഹാനുഭൂതി പ്രകടിപ്പിക്കാൻ കഴിവില്ലാത്ത പ്രസിഡൻറാണ് ട്രംപ്. മിഷേൽ ഒബാമ ഡൊണാൾഡ് ട്രംപിനെ കുറ്റപ്പെടുത്തി.
ഏതെങ്കിലും തരത്തിലുള്ള നേതൃത്വത്തിനോ ആശ്വാസത്തിനോ സ്ഥിരതക്കോ വേണ്ടി വൈറ്റ് ഹൗസിലേക്ക് ഉറ്റുനോക്കുേമ്പാൾ നമുക്ക് കാണാനാകുന്നത് അരാജകത്വവും വിഭജനവും സമാനുഭാവത്തിെൻറ അഭാവമാണ് -മിഷേൽ ഒബാമ തുറന്നടിച്ചു. ഡൊണാൾഡ് ട്രംപ് നമ്മുടെ രാജ്യത്തിെൻറ മോശം പ്രസിഡൻറാണെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്തിെൻറ പൊതുനന്മയെ കരുതി നവംബറില്‍ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മിഷേൽ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മിഷേല്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.