സൂചിയും പ്ലാസ്റ്റിക് നൂലുമുപയോഗിച്ച് ചുണ്ടുകൾ കൂട്ടിക്കെട്ടി മെക്സിക്കൻ അതിർത്തിയിൽ കുടിയേറ്റ പ്രതിഷേധം

മെക്സികോ സിറ്റി: മെക്സിക്കോയിലെ തെക്കൻ അതിർത്തി പ്രദേശങ്ങളി​ൽ കുടി​യേറ്റക്കാർ പ്രതിഷേധം തുടരുന്നു. സൂചിയും പ്ലാസ്റ്റിക് നൂലുകളുമുപയോഗിച്ച് സ്വന്തം ചുണ്ടുകൾ കൂട്ടിക്കെട്ടിയാണ് കുടിയേറ്റക്കാരുടെ നിരാഹാരം.

രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരാണിവർ. മെക്സിക്കോയി​ൽ നിന്നും യു.എസ് അതിർത്തിയിലേക്ക് പോകുന്നതിന് പാതയൊരുക്കണമെന്നും ഇതിനായി കുടിയേറ്റ അതോറിറ്റി ഇടപെടണമെന്നുമാണ് ആവശ്യം. കുടിയേറ്റക്കാരുടെ പ്രതിഷേധരീതിയിൽ ആശങ്കയുമായി മെക്സിക്കൻ എമിഗ്രേഷൻ അതോറിറ്റി രംഗത്തുവന്നു.


ചുണ്ടുകൾ കൂട്ടിത്തുന്നുമ്പോൾ രക്തം വരുന്നത് തുടച്ചുകളയാൻ മദ്യമാണ് ഉപയോഗിക്കുന്നത്. തുന്നുമ്പോൾ വെള്ളം കുടി​ക്കുന്നതിന് ചെറിയ ഭാഗം ചുണ്ടുകൾക്കിടയിൽ ഒഴിവാക്കുന്നുമുണ്ട്.  സമീപകാലത്തായി മറ്റ് രാജ്യങ്ങളിൽ നിന്ന് ​മെക്സിക്കോയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ്.



Tags:    
News Summary - Migrants sew mouths shut in quest for Mexico passage to U.S. border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.