ആസ്ട്രേലിയൻ മോഡലും 2022ലെ മിസ് യൂനിവേഴ്സ് ഫൈനലിസ്റ്റുമായ സിയെന്ന വെയർ (23) അന്തരിച്ചു. കഴിഞ്ഞ മാസം കുതിരപ്പുറത്ത് നിന്ന് വീണ് ഇവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആഴ്ചകളായി വെന്റിലേറ്ററിലായിരുന്നു സിയെന്ന ഉണ്ടായിരുന്നത്. തുടർന്നാണ് മരണം.
സിഡ്നി സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിലും സൈക്കോളജിയിലും ഡബിൾ ഡിഗ്രിയുള്ള സിയെന്ന മോഡലിങ് മേഖലയിൽ കേന്ദ്രീകരിക്കുന്നതിനായി ലണ്ടനിലേക്ക് മാറാനിരിക്കെയാണ് അപകടം സംഭവിച്ചത്.
മൂന്ന് വയസു മുതൽ കുതിരയോട്ടം പരിശീലിക്കുന്നുണ്ടായിരുന്നു സിയെന്ന. ഏപ്രിൽ രണ്ടിന് കുതിരയോട്ടത്തിനിടെ കുതിര നിലതെറ്റി വീഴുകയും സിയെന്നക്ക് മാരക പരിക്കേൽക്കുകയുമായിരുന്നു. 2022ലെ മിസ് യൂനിവേഴ്സ് മത്സരത്തിലെ 27 ഫൈനലിസ്റ്റുകളിലൊരാളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.