വാഷിങ്ടൺ: യു.എസിൽ രണ്ടാമത്തെ കോവിഡ് വാക്സിന് അംഗീകാരം നൽകി. മോഡേണ വാക്സിനാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകിയത്. യു.എസ് ഏജൻസി കഴിഞ്ഞ ദിവസം വാക്സിൻ സുരക്ഷിതമാണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിൻ അംഗീകരിച്ച വിവരം ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചത്.
മോഡേണ വാക്സിന് അംഗീകാരം നൽകി. ഉടൻ തന്നെ വിതരണം ആരംഭിക്കുമെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു. എത്രയും പെട്ടെന്ന് വാക്സിന് അംഗീകാരം നൽകണമെന്ന് വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ട്രംപ് ഭരണകൂടത്തോട് നിർദേശിച്ചിരുന്നു.
രണ്ടാമത്തെ കോവിഡ് വാക്സിനാണ് യു.എസിൽ അംഗീകാരം ലഭിക്കുന്നത്. നേരത്തെ ഫൈസറിൻെറ കോവിഡ് വാക്സിന് യു.എസിൽ അംഗീകാരം നൽകിയിരുന്നു. യു.എസ് കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോടെകും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.