ഗസ്സയിൽ 5 എം.എസ്.എഫ് വാഹനങ്ങൾ കത്തിക്കുന്ന വിഡിയോ പുറത്ത്: അന്വേഷണം വേണമെന്ന് ആവശ്യം

ഗസ്സ: യുദ്ധത്തിനിടെ അടിയന്തര സേവനം നടത്തുന്ന ആംബുലൻസുകളടക്കമുള്ള അഞ്ച് എം.എസ്.എഫ് (ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് അഥവാ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ്) വാഹനങ്ങൾ ഇസ്രായേൽ അധിനിവേശ സേന കത്തിക്കുന്നതിന്റെ വിഡിയോ പുറത്ത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് രംഗത്തെത്തി.


നവംബർ 20നാണ് സംഘടനയുടെ ഗസ്സ സിറ്റി ക്ലിനിക്കിലെ അഞ്ച് എമർജൻസി വാഹനങ്ങൾ ഇസ്രായേലി ടാങ്ക് നടത്തിയ ആക്രമണത്തിൽ കത്തി നശിച്ചത്. ഇതുസംബന്ധിച്ച് സ്വതന്ത്രമായ വസ്തുതാന്വേഷണം നടത്തണമെന്നും ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന് നേരെ ഗസ്സയിൽ നിരന്തര ആക്രമണം നടക്കുന്നത് തടയണമെന്നും സംഘടന ആവശ്യപ്പെട്ടു.


എം.എസ്.എഫിന്റെ ചിഹ്നം വ്യക്തമായി അടയാളപ്പെടുത്തിയ അഞ്ച് വാഹനങ്ങളെയും ഇസ്രായേലി മിലിട്ടറി ബുൾഡോസർ ഇടിച്ച് നശിപ്പിച്ച ശേഷമാണ് ഇസ്രായേലി ടാങ്കിൽ നിന്ന് അവയ്ക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് തീ ആളിപ്പടരുകയും വാഹനങ്ങൾ കത്തിച്ചാമ്പലാവുകയും ചെയ്തു. ക്ലിനിക്കിനും കേടുപാടുകൾ സംഭവിച്ചു.


ഇതിന് രണ്ട് ദിവസം മുമ്പ് എം.എസ്.എഫ് വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ എം‌.എസ്‌.എഫ് ജീവനക്കാരന്റെ ബന്ധു കൊല്ലപ്പെടുകയും സംഘടനയിലെ മറ്റൊരു അംഗത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.


Tags:    
News Summary - MSF calls for investigation into Israeli attack on emergency vehicles in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.