ദൈർ അൽബലഹ്: ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയിൽ ശനിയാഴ്ച തുടക്കമിട്ട പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച ഊർജതമാക്കി. ബുധനാഴ്ച വരെ മധ്യ ഗസ്സയിലെ കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്.
പിന്നീട് ഗസ്സയുടെ വടക്കൻ, തെക്കൻ ഭാഗങ്ങളിൽ വാക്സിനേഷൻ നടത്തും. വാക്സിനേഷൻ സെപ്റ്റംബർ ഒമ്പതുവരെ തുടരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. മെഡിക്കൽ സെന്ററുകളും സ്കൂളുകളും ഉൾപ്പെടെ 160 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം.
10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രണ്ട് തുള്ളിമരുന്നാണ് രണ്ട് ഘട്ടങ്ങളിലായി നൽകുക. നാലാഴ്ചക്കു ശേഷം രണ്ടാമത്തെ വാക്സിനേഷൻ. പോളിയോ വാക്സിനേഷന് വേണ്ടി സൈനിക നടപടി താൽക്കാലികമായി നിർത്തിവെക്കുമെന്ന് ഇസ്രായേൽ സമ്മതിച്ചിരുന്നെങ്കിലും ഞായറാഴ്ച പുലർച്ചെയും ആക്രമണം നടന്നു. 24 മണിക്കൂറിനിടെ 61 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.