സംവിധായകന്റെ പരാതി; ഗൂഗ്​ൾ സി.ഇ.ഒ സുന്ദർ പിച്ചൈക്കെതിരെ കേസ്

ബോളിവുഡ് സംവിധായകനും നിർമാതാവുമായ സുനീൽ ദർശൻ നൽകിയ പരാതിയിൽ ഗൂഗ്​ൾ സി.ഇ.ഒ സുന്ദർ പിച്ചൈക്കും മറ്റു അഞ്ചു പേർക്കുമെതിരെ പകർപ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പൊലീസ്.

'ഏക് ഹസീന തി ഏക് ദീവാന താ'എന്ന തന്റെ സിനിമ അനധികൃതമായി യൂ ട്യൂബിൽ അപ്ലോഡ് ചെയ്തെന്ന് കാണിച്ചാണ് സുനീൽ ദർശൻ പരാതി നൽകിയത്. 2017ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗൂഗ്​ളിന്റെ ഉടമസ്ഥതയിലുള്ള യൂ ട്യൂബിൽ കോടിക്കണക്കിന് ആളുകളാണ് കണ്ടത്.

ഗൂഗ്​ളിന് ഇ-മെയിൽ അയച്ചിരുന്നെന്നും അവരിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും സുനീൽ വ്യക്തമാക്കുന്നു. 'അവരുടെ സാങ്കേതിക വിദ്യയോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷേ എന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടു. ഇത് അവരുടെ ശ്രദ്ധയിൽപെടുത്താനുള്ള എന്റെ ആദ്യപടിയാണ് ഈ പരാതി.'സുനീൽ പറയുന്നു. 1957ലെ പകർപ്പവകാശ ലംഘന നിയമത്തിലെ 51, 63,69 വകുപ്പുകൾ പ്രകാരമാണ് സുന്ദർ പിച്ചൈക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags:    
News Summary - Mumbai Police books Google CEO Sundar Pichai after filmmaker files FIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.