മ്യാ​ന്മ​ർ നേ​തൃ​ത്വം ത​ട​വി​ൽ; മോ​ച​ന​ത്തി​നാ​യി മു​റ​വി​ളി

യാം​ഗോ​ൻ: സൈ​ന്യം അ​ട്ടി​മ​റി ന​ട​ത്തി ത​ട​വി​ലാ​ക്കി​യ മ്യാ​ന്മ​ർ നേ​താ​വ്​ ഓങ്​ സാ​ങ്​ സൂ​ചി​​യു​െ​ട മോ​ച​ന​ത്തി​നാ​യി അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സൈ​ന്യം ത​ട​വി​ലാ​ക്കി​യ സൂ​ചി​യെ പി​ന്നീ​ട്​ പു​റം​ലോ​കം ക​ണ്ടി​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​ന്​ എം.​പി​മാ​രും ത​ട​വി​ലാ​ണ്. ഇ​വ​രു​ടെ താ​മ​സ​സ്ഥ​ലം സൈ​ന്യം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്ത്​ കാ​ര്യ​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. എ​ന്നാ​ൽ, ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​ണി​മു​ട​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ട്ടി​മ​റി ആ​രോ​പി​ച്ചാ​ണ്​ തി​ങ്ക​ളാ​ഴ്​​ച സൈ​ന്യം അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ത്.

സൂ​ചി​യെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന്​ അ​വ​രു​ടെ ക​ക്ഷി​യാ​യ 'നാ​ഷ​ന​ൽ ലീ​ഗ്​ ഫോ​ർ ഡെ​മോ​ക്ര​സി'​യും (എ​ൻ.​എ​ൽ.​ഡി)​യും വി​വി​ധ രാ​ജ്യ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​എ​ൽ.​ഡി​യു​ടെ വി​ജ​യം അം​ഗീ​ക​രി​ക്കാ​ൻ സൈ​ന്യം ത​യാ​റാ​ക​ണ​മെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം പ​റ​ഞ്ഞു. സൈ​നി​ക അ​ട്ടി​മ​റി ന​ട​ന്നെ​ങ്കി​ലും മ്യാ​ന്മ​ർ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നും ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല. നി​ശാ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്. ഫോ​ൺ, ഇ​ൻ​റ​ർ​നെ​റ്റ്​ സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​നു​വേ​ണ്ടി ത​ങ്ങ​ൾ ചെ​യ്​​ത ത്യാ​ഗം വെ​റു​തെ​യാ​യെ​ന്ന്​ യാം​ഗോ​നി​ലെ നേ​താ​ക്ക​ൾ പ​റ​ഞ്ഞ​താ​യി ബി.​ബി.​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. മ്യാ​ന്മ​റി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ യു.​എ​ൻ ര​ക്ഷാ​സ​മി​തി വി​ല​യി​രു​ത്തി. പു​തി​യ സാ​ഹ​ച​ര്യം റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​ട്ട​റെ​സി​‍െൻറ വ​ക്താ​വ്​ സ്​​റ്റീ​ഫെ​യ്​​ൻ ഡ്യു​​ജാ​റി​ക്​ പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശ്​ ഉ​ൾ​പ്പെ​ടെ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​വ​രു​ടെ മ​ട​ക്കം വൈ​കു​മെ​ന്നും ഉ​റ​പ്പാ​ണ്.

2007ലെ ​ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ ക്രൂ​ര​മാ​യി നേ​രി​ട്ട മെ​യി​ൻ​റ്​ സ്വി ​ആ​ണ്​ സൈ​ന്യം അ​വ​രോ​ധി​ച്ച പ്ര​സി​ഡ​ൻ​റ്. അ​തി​നു​പി​ന്നാ​ലെ, അ​ധി​കാ​രം സൈ​നി​ക മേ​ധാ​വി സീ​നി​യ​ർ ജ​ന​റ​ൽ മി​ൻ ആ​ങ്​ ലെ​യി​ങ്ങി​ന്​ കൈ​മാ​റു​ന്ന​താ​യി ഇ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ്യാ​ന്മ​ർ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സി​ഡ​ൻ​റി​ന്​ അ​ധി​കാ​രം ഇ​ങ്ങ​നെ കൈ​മാ​റാം. മി​ൻ ആ​ങ്​​ ലെ​യി​ങ്​ സൈ​ന്യ​ത്തി​ൽ​നി​ന്ന്​ ഉ​ട​ൻ വി​ര​മി​ക്കും. സൈ​ന്യം ഒ​രു വ​ർ​ഷ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്ത​ു​മെ​ന്നാ​ണ്​ അ​റി​യി​ച്ച​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ, മി​ൻ ആ​ങ്​​ ലെ​യി​ങ്ങി​ന്​ സൈ​ന്യ​ത്തി​‍െൻറ മേ​ധാ​വി​ത്വ​മു​ള്ള ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ അ​വ​രു​ടെ പി​ന്തു​ണ​യു​ള്ള പാ​ർ​ട്ടി​യാ​യ 'യൂ​നി​യ​ൻ സോ​ളി​ഡാ​രി​റ്റി ആ​ൻ​ഡ്​​ ഡെ​വ​ല​പ്​​മെൻറ്​' സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ പ്ര​സി​ഡ​ൻ​റാ​യി വ​രു​ക​യും ചെ​യ്യാം.

Tags:    
News Summary - Myanmar Political Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.