എച്ച്.ടി.എസ് തലവൻ അബൂ മുഹമ്മദ് അൽ ജൂലാനി ഡമസ്കസിലെ ചരിത്രപ്രസിദ്ധമായ ഉമവി പള്ളിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തപ്പോൾ

ഭ​ര​ണ​മാ​റ്റ​ത്തെ സ്വാ​ഗ​തം ചെ​യ്ത് നാ​റ്റോ

സി​റി​യ​യി​ൽ ഭ​ര​ണ​മാ​റ്റ​ത്തെ സ്വാ​ഗ​തം ചെ​യ്ത് നാ​റ്റോ. ‘‘ സു​താ​ര്യ​വും സ​മാ​ധാ​ന​പ​ര​വു​മാ​യ ഭ​ര​ണ​മാ​റ്റ​മാ​ണ് ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പു​തി​യ സ​ർ​ക്കാ​റി​ൽ എ​ല്ലാ വി​ഭാ​ഗം രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്കും പ്രാ​തി​നി​ധ്യ​മു​ണ്ടാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കാം ’’- നാ​റ്റോ മേ​ധാ​വി മാ​ർ​ക്ക് റൂ​ട്ട് പ​റ​ഞ്ഞു. സി​റി​യ​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ​ക്ക് ഇ​റാ​നും റ​ഷ്യ​ക്കും പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

മാ​ർ​ക്ക് റൂ​ട്ട്

അ​ഭി​ന​ന്ദ​ന​ക്കു​റി​പ്പു​മാ​യി ഹ​മാ​സ്; അ​പ​ല​പി​ച്ച് ഹി​സ്ബു​ല്ല

സി​റി​യ​ൻ പ്ര​തി​പ​ക്ഷ സൈ​ന്യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഹ​മാ​സ്. സി​റി​യ​ൻ ജ​ന​ത​യു​ടെ വി​ജ​യ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഹ​മാ​സ് ടെ​ലി​​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. ബ​ശ്ശാ​റി​നെ​തി​രാ​യ ഏ​തു പോ​രാ​ട്ട​ത്തെ​യും പി​ന്തു​ണ​ക്കു​മെ​ന്ന് 2012ൽ ​ത​ന്നെ ഹ​മാ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, സി​റി​യ​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഭ​ര​ണ​മാ​റ്റ ​പ്ര​ക്രി​യ​ക​ളും അ​പ​ക​ട​ക​ര​മാ​ണെ​ന്നാ​ണ് ഹി​സ്ബു​ല്ല അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ബ​ശ്ശാ​റി​ന്റെ കൊ​ട്ടാ​രം കൈ​യേ​റി പ്ര​ക്ഷോ​ഭ​ക​ർ

മോ​സ്കോ​യി​ലേ​ക്ക് നാ​ടു​വി​ട്ട ബ​ശ്ശാ​റു​ൽ അ​സ​ദി​ന്റെ ഡ​മ​സ്ക​സി​ലെ കൊ​ട്ടാ​ര​ത്തി​ലേ​ക്ക് പ്ര​ക്ഷോ​ഭ​ക​ർ ഇ​ര​ച്ചു​ക​യ​റു​ന്ന​തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വി​വി​ധ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

ബശ്ശാറിന്റെ കൊട്ടാരം പ്രക്ഷോഭകർ കൈയേറിയപ്പോൾ

ആ​ഡം​ബ​ര വ​സ്തു​ക്ക​ളും ആ​ഭ​ര​ണ​ങ്ങ​ളു​മെ​ല്ലാം ക​വ​ർ​ന്നെ​ടു​ത്ത​താ​യി ചി​ത്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ഡം​ബ​ര കാ​റു​ക​ളു​ടെ വ​ലി​യ നി​ര​യും ചി​ത്ര​ത്തി​ൽ കാ​ണാ​മാ​യി​രു​ന്നു.

എ​ച്ച്.​ടി.​എ​സ് ക​രി​മ്പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​കു​മോ?

ബ്രി​ട്ട​ൻ, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ എ​ച്ച്.​ടി.​എ​സി​നെ തീ​വ്ര​വാ​ദി ലി​സ്റ്റി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സി​റി​യ​യി​ലെ ഭ​ര​ണ​മാ​റ്റ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ച്ച്.​ടി.​എ​സി​നെ ക​രി​മ്പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​മേ​രി​ക്ക​യും സ​മാ​ന​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

എല്ലാവരെയും ഉൾക്കൊള്ളുന്ന മാറ്റം വേണം -ഇന്ത്യ

സി​റി​യ​യി​ലെ രാ​ഷ്ട്രീ​യ മാ​റ്റം സ​മാ​ധാ​ന​പ​ര​വും എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​ക​ണ​മെ​ന്ന് ഇ​ന്ത്യ. ആ ​രാ​ജ്യ​ത്ത് സ്ഥി​ര​ത​യു​ള്ള സം​വി​ധാ​ന​ത്തി​നാ​ക​ണം മാ​റ്റ​ങ്ങ​ളെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ഭി​​പ്രാ​യ​പ്പെ​ട്ടു. സി​റി​യ​യി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്.

റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ സിറിയൻ എംബസിയിൽ പുതിയ സർക്കാറിന്റെ (സിറിയൻ സാൽവേഷൻ ഗവൺമെന്റ് ) പതാകയുമായി ഉദ്യോഗസ്ഥർ. ബശ്ശാർ റഷ്യയിലേക്ക് കടന്ന വാർത്തക്കുപിന്നാലെയാണ് പ്രതിപക്ഷ സൈന്യം ഈ ചിത്രം പുറത്തുവിട്ടത്

ഡ​മ​സ്ക​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​വി​ടെ​യു​ള്ള ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ സു​ര​ക്ഷ​ക്കാ​യി അ​വ​രു​​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം തു​ട​ർ​ന്നു.

Tags:    
News Summary - Nato welcomed the regime change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.