വിശ്വാസവോട്ടിൽ പരാജയപ്പെട്ട് പ്രചണ്ഡ; നേപ്പാളിൽ ഒലി പുതിയ പ്രധാനമന്ത്രിയാകും

കഠ്മണ്ഡു: വിശ്വാസവോട്ടിൽ പരാജയപ്പെട്ട് പുറത്തായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ. 275 അംഗ ജനപ്രതിനിധി സഭയിൽ 63 വോട്ടുകൾ മാത്രമാണ് പ്രചണ്ഡക്ക് ലഭിച്ചത്. പ്രചണ്ഡ നേരിടുന്ന നാലാമത്തെ വിശ്വാസ വോട്ടെടുപ്പാണിത്.

ഇതോടെ മുൻ പ്രധാനമന്ത്രിയും കമ്യൂണിസ്‌റ്റ്‌ പാർട്ടി ഓഫ്‌ നേപ്പാൾ യൂനിഫൈഡ്‌ മാർക്സിസ്‌റ്റ്‌ ലെനിനിസ്റ്റ്‌ (സി.പി.എൻ.യു.എം.എൽ) നേതാവുമായ കെ.പി. ശർമ ഒലിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ചേക്കും.

ഒലിയുടെ നേതൃത്വത്തിലുള്ള സി.പി.എൻ.യു.എം.എൽ പ്രചണ്ഡ സർക്കാറിന് പിന്തുണ പിൻവലിച്ചതിനാലാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. നേപ്പാളി കോൺഗ്രസുമായി ചേർന്ന്‌ സി.പി.എൻ.യു.എം.എൽ പുതിയ സർക്കാർ രൂപീകരിക്കാൻ ധാരണയിൽ എത്തിയെന്നാണ് റിപ്പോർട്ട്.

വോട്ടെടുപ്പിൽ പങ്കെടുത്ത 258 അംഗങ്ങളിൽ 194 പേർ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. വിശ്വാസവോട്ട് നേടണമെങ്കിൽ കുറഞ്ഞത് 138 വോട്ടുകൾ വേണം.

Tags:    
News Summary - Nepal PM ‘Prachanda’ loses vote of confidence in Parliament; Oli set to be new PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.