കാഠ്മണ്ഡു: തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി ചൈന ആയിരിക്കുമെന്ന് നേപാളിലെ പ്രതിപക്ഷ നേതാവ് ജീവൻ ബഹാദൂർ ഷാഹി. ഹുംലയിൽ നേപാളിന്റെ ഭൂമി ചൈന കൈയേറിയെന്ന വിവരം പുറംലോകത്തെ അറിയിച്ചതിന്റെ പേരിൽ തൻ്റെ ജീവൻ ഭീഷണി നേരിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി
നേപാളി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവാണ് ജീവൻ ബഹാദൂർ ഷാഹി. ഹുംലയിൽ നേപാളിൻ്റെ ഭൂപ്രദേശം കൈയേറി ചൈന നിർമാണ പ്രവർത്തനം നടത്തിയതായി കർണാലു പ്രവിശ്യയിലെ പ്രതിപക്ഷ നേതാവുകൂടിയായ ഷാഹി അടുത്തിടെ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കെ.പി. ശർമ ഒലി സർക്കാർ ഇക്കാര്യം നിഷേധിച്ചു.
കൈയേറ്റത്തെക്കുറിച്ച് അറിയില്ലെന്നാണ് സർക്കാർ ഉദ്യോഗസ്ഥരും പ്രതികരിച്ചത്. ചൈനയുടെ കൈയേറ്റത്തെപ്പറ്റി ഷാഹി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധവുമായി ചൈനയും രംഗത്തെത്തി. ഷാഹി സമർപ്പിച്ച റിപ്പോർട്ട് വളച്ചൊടിച്ചതാണെന്നും അതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കാഠ്മണ്ഡുവിലെ ചൈനീസ് എംബസി നേ പാൾ കോൺഗ്രസ് പാർട്ടിക്ക് കത്തയച്ചു.
ഈ കത്ത് ഭീഷണിയുടെ സ്വരത്തിൽ ഉള്ളതാണെന്നാണ് ഷാഹി അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഹുംലയിൽ ചൈന കെട്ടിടങ്ങൾ നിർമ്മിച്ചെന്നും ഈ പ്രദേശത്ത് ചൈനീസ് സമയം ഏർപ്പെടുത്തിയെന്നും നേപാളിന്റെ ഹെലികോപ്റ്ററുകളെ ഈ പ്രദേശത്തിന് മുകളിലൂടെ പറക്കാൻ അനുവദിക്കുന്നില്ലെന്നുമൊക്കെയാണ് ഷാഹി ആരോപിക്കുന്നത്. എന്നിട്ടും സ്വന്തം ഭൂപ്രദേശം വിട്ടുനൽകണമെന്ന് നേപാൾ ആവശ്യപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയുമായി ചർച്ച നടത്താൻ ഉന്നതതല സംഘത്തെ അയയ്ക്കണമെന്നാണ് സർക്കാറിന് കത്ത് നൽകിയത്. അതിന് ഇതുവരെ മറുപടി ലഭിച്ചില്ല.
എന്നാൽ, സർക്കാരിന് നൽകിയ കത്തിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കൈയേറ്റം സംബന്ധിച്ച തന്റെ വെളിപ്പെടുത്തൽ തെറ്റെന്ന് തെളിഞ്ഞാൻ രാജിവെക്കാൻ തയാറാണ്. നേപാളിന്റെ ഭൂപ്രദേശം കൈയേറിയിട്ടില്ലെന്ന് തെളിയിക്കാൻ അദ്ദേഹം ചൈനയെ വെല്ലുവിളിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.