ലണ്ടൻ: യു.കെയിൽ പടർന്നുപിടിച്ച് കൊറോണ വൈറസിന്‍റെ പുതിയ വകഭേദം. 16 പേർക്കാണ് ഇതുവരെ പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ബി.1.621 എന്നാണ് പുതിയ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കൂടുതൽ പഠനങ്ങൾ ആവശ്യമായിവരുമെന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പറഞ്ഞു.
പുതിയ വകഭേദത്തിന് വാക്സിൻ ഫലപ്രദമാകുമോയെന്ന കാര്യം പരിശോധിച്ചുവരികയാണ് അധികൃതർ. ഇത് എത്രമാത്രം അപകടകരമാകുമെന്നോ, വ്യാപന ശേഷിയെക്കുറിച്ചോ ഇപ്പോൾ പറയാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
യു.കെയിൽ ആദ്യമായാണ് ബി.1.621 വകഭേദം സ്ഥിരീകരിക്കുന്നതെങ്കിലും ലോകത്ത് ആദ്യമായല്ല ഇത് റിപ്പോർട്ട് ചെയ്യുന്നത്. ജനുവരിയിൽ കൊളംബിയയിൽ ഈ വകഭേദം കണ്ടെത്തിയിരുന്നു.
'വിദേശയാത്രകളുമായാണ് മിക്ക കേസുകളും ബന്ധപ്പെട്ടിരിക്കുന്നത്. ഈ വകഭേദത്തിന്‍റെ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല' - ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു.
ആഴ്ചകളായി യു.കെയിൽ കോവിഡ് വ്യാപനം വളരെ വേഗത്തിലായിരുന്നു. കൊറോണ വൈറസിന്‍റെ ഡെൽറ്റ വകഭേദമാണ് ഇവിടെ പടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.