പുതുവര്‍ഷം 2023: ഇക്കുറിയും റാസല്‍ഖൈമയില്‍ ലോക റെക്കോഡ് വെടിക്കെട്ട്

റാസല്‍ഖൈമ: 2023നെ വരവേല്‍ക്കാന്‍ ലോക റെക്കോഡ് വെടിക്കെട്ടൊരുക്കാന്‍ റാസല്‍ഖൈമ ഒരുങ്ങുന്നു. മൂന്ന് വര്‍ഷങ്ങളിലും ഗിന്നസ് നേട്ട കരിമരുന്ന് വിരുന്നൊരുക്കിയാണ് റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേറ്റത്. പൈറോഡ്രോണുകള്‍, നാനോ ലൈറ്റുകള്‍, ഇലക്ട്രോണിക് ബീറ്റുകൾ എന്നിവയിൽ കോറിയോഗ്രാഫ് ചെയ്ത നിറങ്ങളും ആകൃതികളും ഉള്‍ക്കൊള്ളുന്ന ഗിന്നസ് റെക്കോഡ് പൈറോടെക്നിക്ക് വെടിക്കെട്ട് പ്രകടനത്തോടെയാകും റാസല്‍ഖൈമ പുതുവര്‍ഷത്തെ സ്വീകരിക്കുക.

അല്‍ മര്‍ജാന്‍ ദ്വീപുകള്‍ക്കും അല്‍ഹംറ വില്ളേജിനും ഇടയിലുള്ള കടല്‍തീരത്ത് 4.7 കിലോ മീറ്ററില്‍ സന്ദര്‍ശകര്‍ക്ക് പൈറോ മ്യൂസിക്കല്‍ ഡിസ്പ്ളേകളുടെ ആസ്വാദനത്തിനൊപ്പം 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വെടിക്കെട്ട് സന്ദര്‍ശകര്‍ക്ക് പുത്തനനുഭവമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 15,000ലേറെ ഇഫക്ടുകളും 452 ഫയര്‍ വര്‍ക്ക് ഡ്രോണുകളും ഉപയോഗിച്ചായിരുന്നു അമ്പരിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനത്തോടെ 2022നെ വരവേറ്റത്.

ഇതിനെ മറികടക്കുന്ന പ്രകടനത്തോടെയാകും റാസല്‍ഖൈമ 2023നെ വരവേല്‍ക്കുകയെന്ന് റാക് ടൂറിസം ഡെവലപ്പ്മെന്‍റ് അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു. നാഷനല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ദുരന്ത നിവാരണ അതോറിറ്റി, ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങള്‍, പബ്ളിക് വര്‍ക്സ് വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമായി സഹകരിച്ച് ആഘോഷ പരിപാടികള്‍ സുരക്ഷിതമായി നടത്താൻ ഒരുക്കം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Tags:    
News Summary - New Year 2023: World Record Fireworks in Ras Al Khaimah again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.