സ്‌കൂളുകളിലടക്കം മാസ്‌ക് പിന്‍വലിക്കാനൊരുങ്ങി ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്സ് ഗവര്‍ണര്‍മാര്‍

ന്യൂയോര്‍ക്ക്: മാസ്‌കുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് മസാച്യുസെറ്റ്സിലെയും ന്യൂയോര്‍ക്കിലെയും ഗവര്‍ണര്‍മാര്‍. കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുപ്പെടുന്നവരുടെ എണ്ണവും കുറയുന്ന സാഹചര്യത്തിലാണിത്.

പൊതുയിടങ്ങളിലെ അടിച്ചിട്ട മുറികളില്‍ പ്രവേശിക്കാന്‍ മാസ്‌കോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കിയത് അവസാനിപ്പിക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോകെല്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കുന്നതില്‍ മാര്‍ച്ച് ആദ്യ വാരം തീരുമാനമുണ്ടാകും.

മസാച്യുസെറ്റ്സില്‍ ഫെബ്രുവരി 28ന് ശേഷം വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ മറ്റു ജീവനക്കാര്‍ക്കോ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ഗവര്‍ണര്‍ ചാര്‍ളി ബേക്കര്‍ വ്യക്തമാക്കി.

മാസ്‌ക് അടക്കം കോവിഡ് നിബന്ധനകള്‍ പലതും ലഘൂകരിക്കാന്‍ തീരുമാനിക്കുന്ന സ്റ്റേറ്റ് അധികൃതരുടെ എണ്ണം അമേരിക്കയില്‍ വര്‍ധിക്കുകയാണ്. വരും ആഴ്ചകളില്‍ സ്‌കൂളുകളിലടക്കം മാസ്‌ക് ഒഴിവാക്കുമെന്ന് ന്യൂജഴ്‌സി, കാലിഫോര്‍ണിയ, കണെക്റ്റിക്കട്ട്, ഒറിഗണ്‍ സ്റ്റേറ്റ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സ്‌കൂളുകളിലടക്കം മാസ്‌ക് നിര്‍ബന്ധമാണെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വൈറ്റ് ഹൈസ് അധികൃതര്‍.

Tags:    
News Summary - new york and massachusetts ease covid rules drop mask mandate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.