ഒാക്ലൻഡ്: ചീത്തവിളികളും വ്യക്തിപര ആക്രമണങ്ങളും നടത്തി അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം ടെലിവിഷൻ സംവാദത്തിൽ ഏർപ്പെട്ട ഡോണൾഡ് ട്രംപിനും ജോ ബൈഡനും കണ്ടുപഠിക്കാനൊരു മാതൃക.
ഒക്ടോബർ 17ന് നടക്കുന്ന ന്യൂസിലൻഡ് തെരഞ്ഞെടുപ്പിെൻറ ഭാഗമായി പ്രധാനമന്ത്രി ജസീന്ത ആർഡനും എതിർസ്ഥാനാർഥി ജൂഡിത് കോളിൻസും നടത്തിയ ടെലിവിഷൻ സംവാദമാണ് ട്രംപിനും ബൈഡനും മാതൃകയാകുന്നത്.
ചിരിച്ചും പരസ്പരം അഭിനന്ദിച്ചും തമാശപറഞ്ഞും രാജ്യം നേരിടുന്ന വിഷയങ്ങൾ ഉൗന്നിപ്പറഞ്ഞുമാണ് രണ്ട് സ്ത്രീകളും സംവദിച്ചത്. വ്യക്തിപരമായ ആക്രമണങ്ങളോ എതിരാളിയെ തടസ്സപ്പെടുത്തേലാ ഒന്നുമില്ലാതെ തങ്ങൾക്ക് വോട്ടർമാരോട് പറയാനുള്ളത് ഇരുവരും ഉൗന്നിപ്പറഞ്ഞു.
ജസീന്തയും ജൂഡിത്തും കോവിഡ് ലോക്ഡൗൺ അടക്കം വിഷയങ്ങളിൽ ശക്തമായി തർക്കിച്ചത് പോലും മാന്യതയോടെയായിരുന്നു. താൻ മുമ്പ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ജസീന്ത സമ്മതിക്കുകയും ചെയ്തു. രണ്ടാമൂഴം തേടിയാണ് ലേബർ പാർട്ടി നേതാവ് ജസീന്ത വോട്ടർമാർക്കു മുന്നിലെത്തുന്നത്.
മുൻ പൊലീസ് മന്ത്രിയായ ജൂഡിത്ത് നേതൃത്വംനൽകുന്ന നാഷനൽ പാർട്ടി തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.