ഒട്ടാവ: ഒരു റെക്കോഡുമായി കുഞ്ഞ് പിറന്നതിന്‍റെ സന്തോഷത്തിലാണ് കനേഡിയൻ ദമ്പതികളായ ചാൾസും ബ്രിട്ടാനിയും. കാനഡയിലെ ഒന്‍റാറിയോയിലുള്ള കേംബ്രിഡ്ജ് മെമ്മോറിയൽ ആശുപത്രിയിൽ ജനിച്ച 'സോണി' എന്ന നവജാത ശിശുവാണ് കൂടുതൽ ഭാരത്തോടെ പിറന്നത്.
ആശുപത്രി അധികൃതർ പറയുന്നതനുസരിച്ച് ജനന സമയത്ത് സോണിയുടെ ഭാരം 6.71 കിലോഗ്രാമായിരുന്നു. നവജാത ശിശുക്കളുടെ സാധാരണ ഭാരം 2.5 മുതൽ 4 കിലോഗ്രാം വരെയാണ്.
പ്രതീക്ഷിച്ചതിലും ഒരാഴ്ച മുമ്പോയിരുന്നു സോണിയുടെ ജനനം. ഈ ആശുപത്രിയിൽ ഇതുവരെ ജനിച്ച കുഞ്ഞുങ്ങളിൽ ഏറ്റവും ഭാരമേറിയ കുഞ്ഞാണെന്ന് പ്രസവ ശൂശ്രൂഷകൾക്ക് നേതൃത്വം നൽകിയ ഡോ. ആസ അഹിംബിസിബ്വെ പറഞ്ഞു.
ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് സോണി. കുഞ്ഞിന്‍റെ അമിതഭാരം ആശുപത്രി ജീവനക്കാർക്കും മറ്റും കൗതുകമായിരിക്കാം എന്നാൽ തങ്ങൾക്ക് ഇതൊരു പുതുമയല്ലന്നാണ് ചാൾസും ബ്രിട്ടാനിയും പറയുന്നത്. ഇവരുടെ ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും ശരാശരിയെക്കാൾ കൂടുതൽ ഭാരമുള്ളവരായിരുന്നു. മൂത്ത മകൻ ലക്കിക്ക് ജനിക്കുമ്പോൾ 4 കിലോഗ്രാം ഭാരമുണ്ടായിരുന്നു, മകൾ മാരിഗോൾഡിന് 5 കിലോഗ്രാമായിരുന്നു ഭാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.