പാകിസ്താനിൽ കൽക്കരി ഖനി തകർന്ന് ഒമ്പത് പേർ മരിച്ചു

ലഹോർ: പാകിസ്താനിൽ കൽക്കരി ഖനി തകർന്ന് ഒമ്പത് പേർ മരിച്ചു. ഒറക്സായി ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. അപകടസമയത്ത് 13 പേർ ഖനിക്കുള്ളിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒമ്പത് മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെയും ഒറക്സായില്‍ ഖനി തകർന്ന് തൊഴിലാളികൾ മരിച്ചിരുന്നു. അന്ന് ശക്തമായ മഴയെ തുടർന്നായിരുന്നു കല്‍ക്കരി ഖനി തകര്‍ന്നത്. അപകടസമയത്ത് 65 തൊഴിലാളികള്‍ ഖനിക്കുള്ളിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

Tags:    
News Summary - Nine workers killed after Pakistan coal mine caves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.